ചിലവ് ചുരുക്കി 4500 ചതുരശ്ര അടിയിൽ അതിമനോഹരമായ വീട്.!! 4500sqft Low Budget Home

പത്തനംതിട്ട സ്വേദേശിയായ ജോമോന്റെ അതിമനോഹരമായ വീട് പരിചയപ്പെടാം. ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിച്ചാണ് ഇവിടെ വീട് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 95% തടി കൊണ്ടാണ് വീട് ഒരുക്കിട്ടുള്ളത്. കരിങ്കല്ലുകൾ ഉപയോഗിച്ചാണ് വീടിന്റെ ചുമരുകൾ ഭംഗിയാക്കിരിക്കുന്നത്. മേൽക്കുരകളും മറ്റ് പല ഭാഗങ്ങളിലും പഴയ ഓടുകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 4500 ചതുരശ്ര അടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

പ്രധാനമായും രണ്ട് പ്രവേശന വാതിലുകളാണ് ഉള്ളത്. പഴക്കം നിർണയിക്കാൻ പറ്റാത്ത രീതിയിലാണ് വീട് പണിതിരിക്കുന്നത്. കയറി ചെല്ലുമ്പോൾ തന്നെ നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ സിറ്റ് ഔട്ടിൽ ഒരു കട്ടിൽ ഇട്ടിട്ടുണ്ട്. പഴയ തരികൾ ഉപയോഗിച്ചാണ് വാതിൽ നിർമ്മിച്ചിരിക്കുന്നത്. ലിവിങ് ഏരിയ നല്ല ഭംഗിയായിട്ടാണ് ഒരുക്കിരിക്കുന്നത്. മറ്റൊരു മനോഹരിതമാണ് ഡൈനിങ് ഏരിയ. അത്യാവശ്യം ആളുകൾക്ക് ഇരിക്കാൻ പറ്റിയ ഒരിടമായിട്ടാണ് ഡൈനിങ് ഏരിയ ഒരുക്കിരിക്കുന്നത്.

കൂടാതെ ഒരു ഓഫീസ് പോലെ സ്ഥലം ഒരുക്കിട്ടുണ്ട്. വീട്ടിലേക്കുള്ള രണ്ട് പ്രവേശനങ്ങളിൽ ഒന്ന് ഓഫീസ് മുറി തന്നെയാണ്. പ്രകൃതിയോട് ഇണങ്ങിയും ഓരോ ഭാഗങ്ങളും ചിലവ് ചുരുക്കിയുമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മൂന്ന് മുറികളാണ് ഈ വീട്ടിൽ ഉള്ളത്. താഴെ രണ്ട് മുറികളും ഫസ്റ്റ് ഫ്ലോറിൽ ഒരു മുറിയുമാണ് ഒരുക്കിട്ടുള്ളത്.

തടികൾ ഉപയോഗിച്ച് തന്നെയാണ് പടികളും പണിതിരിക്കുന്നത്. ഫ്ലോർ ബാക്കി വന്ന തടികൾ ഉപയോഗിച്ചാണ് ഉണ്ടാക്കിരിക്കുന്നത്. അത്യാവശ്യം നാലൊരു സ്റ്റോറേജ് സ്പേസും ഒരു ബാൽക്കണി അടങ്ങിയ മുറിയാണ് ഫസ്റ്റ് ഫ്ലോറിൽ കാണാൻ സാധിക്കുന്നത്. സ്ഥലപരിമിതി കൊണ്ടാണ് അടുക്കളയും പണിതിരിക്കുന്നത്. ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിച്ചാണ് അടുക്കളയിലെ കബോർഡുകൾ ഉണ്ടാക്കിരിക്കുന്നത്. അടുക്കളയുടെ തൊട്ട് പിന്നിൽ തന്നെ വർക്ക്‌ ഏരിയകളും കാണാൻ സാധിക്കുന്നതാണ്.video credit:come on everybody

Comments are closed.