എക്സ്റ്റീരിയർ പോലെ മനോഹരമായ ഇന്റീരിയർ ആംബിയൻസുള്ള വീട് ; 15 സെന്റ് സ്ഥലത്തെ 45 ലക്ഷം രൂപയുടെ 2000 sqft കാഴ്ച്ചകൾ കാണാം Home tours

ചിലർ വീടിന്റെ എക്സ്റ്റീരിയർ കാഴ്ച്ചകൾ ഇന്റീരിയറിനേക്കാൾ മനോഹരമാക്കാൻ ശ്രമിക്കും. അതേസമയം, മറ്റുചിലർ നേരെ തിരിച്ചായിരിക്കും, അവർ എക്സ്റ്റീരിയർ വർക്കുകൾക്ക് പ്രാധാന്യം നൽകാതെ വീടിന്റെ ഉൾക്കാഴ്ച്ചകൾ ഭംഗിയുള്ളതാക്കാൻ ശ്രമിക്കും. എന്നാൽ, വീടിന്റെ പുറംകാഴ്ച്ചകളും ഉൾക്കാഴ്ച്ചകളും നമ്മുടെ ബഡ്ജറ്റിൽ ഒതുക്കി എങ്ങനെ മനോഹരമാക്കാം എന്ന് അറിയണമെങ്കിൽ ഈ വീടൊന്ന് കണ്ടുനോക്കു.

വീടിന്റെ പുറംമതിലിലെ ടെക്സ്‌ച്ചർ വർക്കുകൾ മുതൽ ഗേറ്റിന്റെ ഡിസൈനിൽ തുടങ്ങി വീടിന്റെ പ്രത്യേകതകൾ ആരംഭിക്കുന്നു. കടപ്പ സ്റ്റോൺ ഉപയോഗിച്ച് വീടിന്റെ വിശാലമായ മുറ്റം ഭംഗിയുള്ളതാക്കിയിരിക്കുന്നു. ഒരു ബോക്സ്‌ ടൈപ്പ് എലിവേഷനിൽ ആണ് വീടിന്റെ മുൻവശം ചെയ്തിരിക്കുന്നത്. L ഷേപ്പിൽ നിർമ്മിച്ചിരിക്കുന്ന വീടിന്റെ സിറ്റ്ഔട്ടിൽ ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഫ്ലോറിങ് ചെയ്തിരിക്കുന്നത്.

വീടിന്റെ അകത്തെ കാഴ്ച്ചകളിലേക്ക് കടന്നാൽ, മനോഹരമായ ഇന്റീരിയർ വർക്കുകൾ കൊണ്ട് ലിവിങ് റൂം ഭംഗിയുള്ളതാക്കിയിരിക്കുന്നു. ലിവിങ് റൂം കൂടാതെ, ഡൈനിംഗ് ഏരിയയിൽ ഒരു ഫാമിലി ലിവിങ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഇന്റീരിയർ കാഴ്ച്ചകളെ മനോഹരമാക്കുന്നത് ലൈറ്റ് വർക്കുകൾ ആണ്. ഒരു മാസ്റ്റർ ബെഡ്റൂം ഉൾപ്പടെ നാല് ബാത്രൂം അറ്റാച്ഡ് ബെഡ്റൂമുകൾ വീട്ടിൽ അടങ്ങിയിരിക്കുന്നു.

15 സെന്റ് സ്ഥലത്ത് 2000 sqft ൽ ആണ് ഈ മനോഹരമായ വീട് നിർമ്മിച്ചിരിക്കുന്നത്. 45 ലക്ഷം രൂപ ചെലവഴിച്ച ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് യൂനുസ്‌ ആണ്. ജുബിൻ ആണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. 6 ലക്ഷം രൂപ ചെലവിലാണ് വീടിന്റെ ഇന്റീരിയർ വർക്കുകൾ പൂർത്തീകരിച്ചിരിക്കുന്നത്. വീടിന്റെ കൂടുതൽ കാഴ്ച്ചകൾ കാണാൻ വീഡിയോ സന്ദർശിക്കാം.

Comments are closed.