പൊട്ടി കരഞ്ഞ് പ്രിയ പി വാരിയർ; വികാരധീനയായി താരം, ആശ്വസിപ്പിച്ച് ഖാലിദ്.!! 4 Years Movie Review Malayalam

4 Years Movie Review Malayalam: രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രമായ 4 ഇയേഴ്സ് കണ്ട് പൊട്ടിക്കരഞ്ഞ് പ്രിയ വാര്യർ. 4 ഇയേഴ്സിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയപ്പോയാണ് താരം പൊട്ടിക്കരഞ്ഞത്. ജൂൺ അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സർജാനോ ഖാലി​ദാണ് ചിത്രത്തിലെ നായകൻ. ഖാലിദിനെ കെട്ടിപിടിച്ച് കരയുന്ന പ്രിയ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. കരഞ്ഞ് കലങ്ങിയ പ്രിയയുടെ കണ്ണുകളിൽ പടർന്ന കൺമഷി സർജാനോ ഖാലി​ദ് തുടയ്ക്കുന്നതും വീഡിയോയിൽ കാണാം.

കരഞ്ഞതിന് പിന്നിലെ കാരണത്തെ കുറിച്ചുള്ള പ്രിയയുടെ വാക്കുകൾ ഇങ്ങനെ,’എനിക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. വളരെ നാളുകൾക്ക് ശേഷം ബി​ഗ് സ്ക്രീനിൽ എന്റെ മുഖം ഞാൻ കണ്ടിരിക്കുകയാണ്.’ ‘ആ ഒരു സ്വപ്നം സഫലമായതിന്റെ ആനന്ദ കണ്ണീരാണ് നിങ്ങൾ കണ്ടത്. വലിയൊരു ​ഗ്യാപ്പ് ശേഷം വന്ന എന്റെ മലയാളം സിനിമയാണ് ഫോർ‌ ഇയേഴ്സ്. മലയാളത്തിൽ നിന്നും നല്ലൊരു സിനിമ വരുമ്പോൾ ചെയ്യാമെന്ന് കരുതി വെയ്റ്റ്

ചെയ്തിരുന്ന് ചെയ്ത സിനിമയാണ് ഫോർ ഇയേഴ്സ്. “എല്ലാവർക്കും ഇഷ്ടമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” .നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയ വാര്യർ മലയാളത്തിലേക്ക് തിരിച്ച് വരുന്നത്.സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ്

ലവ് എന്ന സിനിമയിലൂടെയാണ് പ്രിയവാര്യർ ഇത്രയേറെ സുപരിചിതയായത്. ചിത്രത്തിലെ മാണിക്യമലരായ പൂവെ എന്ന പാട്ടിലെ പ്രിയയുടെ കണ്ണിറുക്കൽ രം​ഗം വളരെ വേ​ഗത്തിലാണ് സോഷ്യൽമീഡിയയിൽ മില്യൺ കണക്കിന് വ്യൂസ് നേടിയത്. ആ പാട്ട് ഹിറ്റായ ശേഷം വിങ്ക് ​ഗേൾ എന്നാണ് പ്രിയ അറിയപ്പെടുന്നത് പോലും. എന്നാൽ പിന്നീട് പ്രിയയെ മലയാളത്തിൽ കണ്ടിട്ടില്ല. തെലുങ്കിൽ നിന്ന് നിരവധി വന്നതോടെ പ്രിയ തെലുങ്കിൽ ശ്രദ്ധിക്കാൻ തുടങ്ങുകയായിരുന്നു.

Comments are closed.