ലുക്കിൽ മാത്രമല്ല വർക്കിലും ഈ വീട് കെങ്കേമൻ 3000 സ്ക്വയർ ഫീറ്റിന്റെ ഒരു കിടിലൻ വീട്.!! 4 Bhk Outstanding Home with Mind Blowing Interior and Exterior design Home Design

സ്വന്തമായി ഒരു വീട് പണിയുക എന്നത് ഓരോരുത്തരുടെയും സ്വപ്നമാണ്. അത് മനോഹരമായിരിക്കാനും വിശാലമായതായിരിക്കുവാനും ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ഇന്ന് ഞങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ വിശാലമായി നിർമ്മിച്ച മനോഹരമായ ഇന്റീരിയർ ഡിസൈനുകളോടെ ഭംഗിയുള്ളതാക്കിയ ഒരു വീടിന്റെ വിശേഷങ്ങളാണ്. ഇനി നമുക്ക് വീടിന്റെ വിശദമായ കാര്യങ്ങൾ അറിയാം.

3000 സ്ക്വയർ ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ആകർഷകമായ ഒരു ബോക്സ് ടൈപ്പ് എലിവേഷനാണ് വീടിന്റെ എക്സ്റ്റീരിയറിൽ കൊടുത്തിരിക്കുന്നത്. വൈറ്റ് & ബ്രൗൺ തീമിലാണ് വീടിന്റെ എക്സ്റ്റീരിയർ കാഴ്ച്ചകൾ മനോഹരമാക്കിയിരിക്കുന്നത്. വളരെ വിശാലമായ ഒരു ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. ലപ്പോത്ര ഗ്രാനൈറ്റിൽ ആണ് സിറ്റൗട്ടിന്റെ ഫ്ലോറിങ് ചെയ്തിരിക്കുന്നത്.

സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് വീടിന്റെ ലിവിങ് ഏരിയയിലേക്കാണ്. പരിമിതമായ സ്പേസിൽ ഒട്ടും സ്ഥലം പാഴാക്കാതെ വളരെ മനോഹരമായിയാണ് ലിവിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയുടെ എതിർവശത്തായി ചെറിയൊരു പ്രയർ സ്പേസും സ്റ്റഡി ഏരിയയും അതിന്റെ സമീപത്തായി ഒരു കോർട്ട്യാർഡും സെറ്റ് ചെയ്തിരിക്കുന്നു. ലിവിംഗ് ഏരിയയിൽ നിന്ന് ഒരു പാർട്ടീഷൻ വർക്ക് നൽകിക്കൊണ്ട് ഫാമിലി ലിവിങ് സ്പേസ് സെറ്റ് ചെയ്തിട്ടുണ്ട്. ഫാമിലി ലിവിങ് സ്പേസിൽ ആണ് ടിവി യൂണിറ്റ് നൽകിയിരിക്കുന്നത്.

ഫാമിലി ലിവിങ് സ്പേസിന്റെ എതിർ വശത്തായി ഡയ്നിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഗ്രൗണ്ട് ഫ്ലോറിൽ രണ്ടും ഫസ്റ്റ് ഫ്ലോറിൽ രണ്ടും ബെഡ്‌റൂമുകൾ ഉൾപ്പടെ, നാല് ബെഡ്‌റൂമുകൾ ആണ് ഈ വീട്ടിൽ ഉൾപ്പെടുന്നത്. കിച്ചണിന്റെ കാര്യമെടുത്താൽ, ഒരു ഓപ്പൺ കിച്ചണും ഒരു നോർമൽ കിച്ചണും ഈ വീട്ടിൽ സെറ്റ് ചെയ്തിട്ടുണ്ട്.മൊത്തത്തിൽ മനോഹരമായ വീട്. video credit:Shan Tirur

Comments are closed.