പ്രകൃതിയോടിണങ്ങി കാലാവസ്ഥയ്ക്ക് യോജിച്ച വീട് .!! ആകർഷണവും അതിനൊത്ത തനിമയും നിലനിർത്തി ഒരു 4 BHK വീട്.!! 4 BHK Kerala Traditional Home Tour

വളരെ ഭംഗിയോടെ കേരള ട്രഡീഷണൽ വീട് നിർമ്മിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇത്തരത്തിൽ ഒരു വീട് വളരെ അനുയോജ്യമാണ്. പ്രകൃതിയോടിണങ്ങി നിർമ്മിച്ചിരിക്കുന്ന ഈ വീട് ആരുടേയും മനസ് നിറയ്ക്കുന്നു. വീടിനുള്ളിൽ സെറ്റ് ചെയ്തിട്ടുള്ള കട്ടില്,മേശ, വാതിൽ തുടങ്ങി എല്ലാ ഉപകരണങ്ങളും മരം കൊണ്ട് തന്നെ നിർമ്മിച്ചതാണ്. വീടിന് മുകളിലായി സെറാമിക് ഓട് പതിച്ചിരിക്കുന്നു. വീട്ടിലേക്ക് കയറുമ്പോൾ ആദ്യം ഉള്ളത് ചെറിയൊരു സിറ്റൗട്ട് ആണ്. അകത്തേക്ക് കയറുമ്പോൾ ആദ്യം ഉള്ളത് ഒരു ഹാൾ.

ലിവിങ് ഹാളിന്റെ ഏരിയ വരുന്നത് 14*10 ആണ്. ലിവിങ് റൂംമിന്റെ ഇരുവശത്തുമായി ജനൽ കൊടുത്തിരിക്കുന്നു അതുകൊണ്ടുതന്നെ നാച്ചുറൽ ആയിട്ടുള്ള വെളിച്ചം അകത്തേക്ക് വരുന്നതിന് ഇത് സഹായിക്കുന്നു . വീടിനുള്ളിലെ ലൈറ്റുകൾ എല്ലാം തന്നെ ഇംപോർട്ടഡ് ആണ്. അവ നല്ല വെളിച്ചവും വീടിന് ഭംഗിയും നൽകുന്നു. വീട് മുഴുവനായും ഇന്റീരിയർ ചെയ്തിട്ടുണ്ട്. വീടിനുള്ളിൽ അറേഞ്ച് ചെയ്തിട്ടുള്ള ആന്റിക്ക് മെറ്റീരിയൽസ് മറ്റൊരു ആകർഷണമാണ്. വീടിന്റെ മെയിൻ പ്ലാനിൽ വരുന്നത് 4 ബെഡ്റൂമും കിച്ചണും ഹാളുമാണ്. എല്ലാ റൂമുകളും അറ്റാച്ച്ഡ് ബാത്റൂം വരുന്നു.

13*13 സൈസിൽ ആണ് എല്ലാ ബെഡ്റൂമുകളും നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ സീലിംഗ് നോക്കുകയാണെങ്കിൽ അത് വളരെ ആകർഷണത്തെ തന്നെ പ്രത്യേക മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. വീടിന് ഗ്രൗണ്ട് ഫ്ലോർ മാത്രമാണുള്ളത്. ഒറ്റ നില വീടിന്റെ പ്ലാൻ ആണ് ഇത് . വീടിന്റെ കോർട്ടിയാഡിൽ നിറയെ ഇൻഡോർ ചെടികൾ വെച്ചിരിക്കുന്നു.കോർട്ട്‌യാർഡിലേക്ക് നേരിട്ട് സൺ ലൈറ്റ് വരുന്ന രീതിയിലാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. വീടിന്റെ കിച്ചൺ വളരെ വിശാലമാണ്.

16*13 സൈസിൽ ആണ് കിച്ചൻ വരുന്നത്. കിച്ചണിലെ എല്ലാ ഉപകരണങ്ങളും അത്യാധുനികം തന്നെ. വളരെ മോഡിഫൈഡ് കിച്ചൺ ആയിട്ടാണ് ചെയ്തിരിക്കുന്നത്. കിച്ചണിൽ തന്നെ ഇരുന്ന് മൂന്നുപേർക്ക് ഭക്ഷണം കഴിക്കാവുന്ന രീതിയിൽ ചെറിയൊരു അറേഞ്ച് മെന്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ഏരിയയിലേക്ക് വരുമ്പോൾ ആറു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്ന രീതിയിലാണ് സിറ്റിംഗ് അറേഞ്ച് മെന്റ്. വീടിനായി ഉപയോഗിച്ചിരിക്കുന്ന ടൈലുകളും മറ്റു മെറ്റീരിയലുകളും എല്ലാം ആകർഷണം നിറഞ്ഞതാണ് . ഓരോ ഭാഗവും ചെയ്തിരിക്കുന്നത് വളരെയധികം കലാവിരുതോടെയാണ്.video credit:Dr. Interior

Comments are closed.