4 BHK തേടുകയാണോ .!! ചെറിയ വീടുകൾ ആഗ്രഹിക്കുന്നവർക്കായി 8 സെന്റ് സ്ഥലത്ത് 1944 സ്ക്വയർ ഫീറ്റിൽ വീട് ഒരുക്കാം.!! 4 BHK Beautiful Home Design

വളരെ ചെറിയ പ്ലാനുകളിൽ വീടുണ്ടാക്കാൻ താല്പര്യമുണ്ടെങ്കിൽ ആർക്കും ചെയ്തെടുക്കാൻ പറ്റുന്ന ഒരു പ്ലാൻ ആണിത്. കേവലം 8 സെന്റ് സ്ഥലം മാത്രമാണ് ഈ വീട് ഉണ്ടാക്കാൻ ആവശ്യമായ ഉള്ളത്. വീട് ആകെ നിലനിൽക്കുന്നത് 1944 സ്ക്വയർഫീറ്റിൽ ആണ്. നാല് ബെഡ്റൂമുകൾ ഒരു കിച്ചൺ ഒരു ഹാൾ എന്നിവയാണ് മെയിൻ പ്ലാനിൽ ഉള്ളത്. 1186 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന്റെ ഗ്രൗണ്ട് ഫ്ലോർ വരുന്നത്.

വീട്ടിലേക്ക് ആദ്യം കടന്നു വരുമ്പോൾ തന്നെ ഫ്രണ്ട് ഭാഗത്തായി കാർപോർച്ച് കൊടുത്തിരിക്കുന്നു. പിന്നീട് കയറിച്ചെന്നത് വിശാലമായൊരു ഹാളിലേക്കാണ് ഇവിടെ തന്നെയാണ് ഡൈനിങ് ഹാൾ ഒരുക്കിയിരിക്കുന്നത്. ഹാളിൽ നിന്നു തന്നെയാണ് സ്റ്റെയർ സെറ്റ് ചെയ്തിരിക്കുന്നത്. ഇതിനോട് ചേർന്ന് തന്നെ ലിവിങ് റൂം ഒരുക്കിയിരിക്കുന്നു. ലിവിങ് റൂമിന് ഒരു ഭാഗത്തായാണ് കിഡ്സ് ബെഡ് റൂം ഒരുക്കിയിരിക്കുന്നത്.

കിഡ്സ്‌ റൂം എന്ന് പറയുമ്പോൾ വളരെ വ്യത്യസ്തത നിറഞ്ഞ ഭംഗിയോടെ കൂടിയും വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കുട്ടികളെആകർഷിക്കുന്ന തരത്തിൽ ആയിരിക്കണം കിഡ്സ്‌ ബെഡ്റൂംഒരുക്കാൻ . പിന്നീട് ഈ വീടിന്റെ ഗ്രൗണ്ട് ഫ്ലോറിൽ വരുന്നത് ഒരു മാസ്റ്റർ ബെഡ്റൂം ആണ് അറ്റാച്ച്ഡ് ബാത്റൂം ഈ റൂമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. അത്യാവശ്യം സ്‌പെഷ്യസ് ആയ ഒരു കിച്ചൺ ആണ് ഈ വീടിന് ഒരുക്കിയിട്ടുള്ളത്. പിന്നീട് കൊടുത്തിട്ടുള്ളത് ഒരു കോമൺ ടോയ്‌ലറ്റ് ആണ്.

മുകളിലത്തെ നില ഒരുക്കിയിരിക്കുന്നത് 758 സ്ക്വയർഫീറ്റിൽ ആണ്. മുകളിൽ നിന്നും താഴത്തേക്ക് കാണത്തക്കവിധത്തിൽ ഉള്ള ഒരു ഓപ്പൺ സ്റ്റെയർ ആണ് കൊടുത്തിട്ടുള്ളത്. മുകളിലേക്ക് കയറിച്ചെല്ലുമ്പോൾ ആദ്യം ഉള്ളത് ഒരു ചെറിയ ഹാൾ ആണ്. ഇതിനോട് ചേർന്ന് തന്നെയാണ് മറ്റുബെഡ്റൂമുകളും വരുന്നത് ഇതും അറ്റാച്ച്ഡ് ബാത്റൂം വരുന്നതാണ്. ഫസ്റ്റ് ഫ്ലോറിൽ ഒരു കോമൺ ടോയ്‌ലറ്റും ഒരു ബാൽക്കണിയും പ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ ഒരു ഓപ്പൺ ടെറസ് കൂടി ഈ വീടിനായി ഉണ്ട്.video credit:Swapnaveed

Comments are closed.