വെറും മൂന്ന് സെന്റിൽ 3BHK ഉള്ള ബഡ്ജറ്റ് വീട് കാണാം.!! 3BHK Beautiful Budget Home

നല്ല ബഡ്‌ജറ്റിൽ നോക്കുന്ന ആളുകൾക്ക് ഏറ്റവും ഉപകാരപ്രെദമായ ഒരു വീടാണ് ഇവിടെ. പരിചയപ്പെടാൻ പോകുന്നത്. 1423 ചതുരശ്ര അടിയിൽ മൂന്ന് സെന്റിലാണ് എറണാകുളത്തുള്ള ഈ വീട് സ്ഥിതി ചെയ്യുന്നത്. പച്ച നിറത്തിന്റെ എഫക്ടാണ് ഈ വീട്ടിൽ കാണാൻ കഴിയുന്നത്. വീടിന്റെ ഇടത് വശത്ത് തന്നെ അത്യാവശ്യം വലിയയൊരു വാഹനം നിർത്തിടാനുള്ള കാർ പോർച്ച് പണിതിട്ടുണ്ട്. ചെറിയയൊരു സിറ്റ്ഔട്ട്‌ ഏരിയയാണ് ഈ വീട്ടിൽ നൽകിട്ടുള്ളത്.

വീടിന്റെ കവാടമായ പ്രധാന വാതിൽ ഡബിൾ ഡോറായിട്ടാണ് പണിതിരിക്കുന്നത്. ലിവിങ് ഏരിയയിൽ അത്യാവശ്യം സ്പേസുള്ളതായി കാണാം. മൂന്ന് പാളികൾ ഉള്ള രണ്ട് ജനാലുകളാണ് കാണാൻ കഴിയുന്നത്. ഡൈനിങ് ഏരിയ നോക്കുകയാണെങ്കിൽ ഒരു എട്ട് പേർക്കിരിക്കാൻ കഴിയുന്ന സ്പേസ് ഇതിലുണ്ട്. വെളിച്ചവും, വായുസഞ്ചാരവും ഉള്ളിലേക്ക് വരാനുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ നൽകിട്ടുണ്ട്.

ഡൈനിങ് ഏരിയയിൽ നിന്നു തന്നെ അടുക്കളയിലേക്ക് കയറി പോകാൻ ഒരു വാതിൽ നൽകിട്ടുണ്ട്. ഫ്ലോർ മുഴുവൻ ടൈൽസുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എൽ ആകൃതിയിൽ ഗ്രാനൈറ്റിലാണ് അടുക്കളയുടെ ടോപ്പ് വരുന്നത്. കബോർഡ് വർക്കുകളും, സ്റ്റോറേജ് സ്പേസും ഇവിടെ കാണാൻ കഴിയും. പ്രധാനമായും മൂന്ന് കിടപ്പ് മുറികളാണ് ഇവിടെയുള്ളത്.

അതിലൊന്ന് താഴെ നിലയിലും ബാക്കി രണ്ട് ഫസ്റ്റ് ഫ്ലോറിലുമാണ് ഉള്ളത്. ആവശ്യത്തിനു വലിപ്പവും, രണ്ട് ചുമരുകളിൽ ജനാലുകളും കൂടാതെ അറ്റാച്ഡ് ബാത്രൂമും കാണാൻ കഴിയും. പടികൾ കയറി ഫസ്റ്റ് ഫ്ലോറിൽ കയറുമ്പോൾ തന്നെ രണ്ട് വാതിലുകൾ കാണാം. രണ്ടും ഏകദേശം ഒരുപോലെയുള്ള മുറികളാണ്. താഴെയുള്ള അതേ സൗകര്യങ്ങളാണ് ഇവിടെയും ഉള്ളത്. ഇത്തരമൊരു സ്ഥലത്ത് ഇതുപോലെ നല്ലൊരു വീട് പണിയാൻ കഴിയുമോ എന്ന ചോദ്യത്തിനുള്ള മറുപടി തന്നെയാണ് ഈ വീട്. video credit:Start Deal

Comments are closed.