3600sqft ൽ ഒരു സ്റ്റൈലിഷ് ഹോം.. കേരളത്തിലെ ഏറ്റവും പുതിയ ഹോം ഡിസൈൻ.!! 3600 sqft Stylish Home Tour

വ്യത്യസ്തമായ വീടുകൾ നിർമിക്കുവാൻ ആയിരിക്കും എല്ലാവര്ക്കും ഏറെ താല്പര്യം. ഓരോ വീടും നിര്മിക്കുമ്പോഴും വ്യത്യസ്തത എല്ലാവരും ആഗ്രഹിക്കാറുണ്ട്. വ്യത്യസ്തമായ ഒരു വീടിന്റെ ഹോം ടൂർ ആണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഗെയ്റ്റിൽ നിന്ന് തുടങ്ങി വീടിന് വ്യത്യസ്തത നമുക്ക് കാണുവാൻ സാധിക്കും. കോമ്പൗണ്ട് വാൾ മുതൽ വ്യത്യസ്തമായ രീതിയിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മനോഹരമായ ലാൻഡ്‌സ്‌കേപ്പിംഗ്

ചെയ്തിട്ടുണ്ട്. ലാൻഡ്‌സ്‌കേപ്പിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത് നാച്ചുറൽ സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രേസും ആണ്. 48 സെന്റ് സ്ഥലത്ത് 3600 sqft ൽ ആയി U ഷെയ്പ്പിലാണ് മനോഹരമായ ഈ വീട് നിർമിച്ചിരിക്കുന്നത്. വീടിന്റെ എലിവേഷൻ ഭംഗി കൂട്ടുന്നതിനായി ഗ്രാസ് വർക്കും ജി ഐ വർക്കും അതുപോലെ തന്നെ ഗ്ലാസ് വർക്കും ആണ് ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ എലിവേഷൻ ആണ് ഈ വീടിനുള്ളത്. സിറ്ഔട്ടിന്റെ റൂഫ് നിർമിച്ചിരിക്കുന്നത്

ഗ്ലാസ് വർക്കിൽ ആണ്. വളരെ സിംപിൾ ആയി എന്നാൽ ഏറെ വ്യത്യസ്തതയോടെയും ഭംഗിയോടെയും ചെയ്തിരിക്കുന്ന ഒരു സിറ്ഔട്ട് ആണ് നിർമിച്ചിരിക്കുന്നത്. മെയിൻ ഡോർ തുറന്നു ചെല്ലുന്നത് മനോഹരമായ ഒരു ലിവിങ് റൂമിലേക്കാണ്. ലിവിങ് റൂം ഡൈനിങ്ങ് റൂമും തമ്മിൽ ചെറിയ രീതിയിൽ സെപറേറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ്ങ് റൂമിൽ 8 ചെയർ ഇടുവാനുള്ള സൗകര്യം ഉണ്ട്. ഡൈനിങ്ങ്, ലിവിങ്ങിന്റെയും കോർണറിൽ ആണ് ബെയ്‌സൺ.

താഴത്തെ നിലയിൽ രണ്ടു ബെഡ്‌റൂമുകളാണ് ഉള്ളത്. രണ്ടു ബെഡ്‌റൂമുകളിലും അറ്റാച്ചഡ് ബാത്രൂം സൗകര്യവും ഡ്രസിങ് റൂമും സെറ്റ് ചെയ്തിട്ടുണ്ട് മുകൾ നിലയിലാണ് കിഡ്സ് റൂം. മുകൾ നിലയിൽ കിഡ്സ് ബെഡ്‌റൂം ഉൾപ്പെടുത്തി നാല് ബെഡ്‌റൂമുകളാണ് ഉള്ളത്. അത്യാവശ്യം സൗകര്യങ്ങളോടെ വ്യത്യസ്തമായ രീതിയിൽ നിർമിച്ചിരിക്കുന്ന ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit : Annu’s World

Comments are closed.