ഒരു ഓട്ടോമാറ്റിക് വീട് .!! എല്ലാവിധ സൗകര്യങ്ങളോടുകൂടി 3000 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഹൈടെക് വീട്.!! 3000Sqft Hightech Home Tour

വീടുകളെല്ലാം എപ്പോഴും വളരെ വ്യത്യസ്തമാകണമെന്ന ചിന്തിക്കുന്നവരാണ് അധികമാളുകളും. അതിനനുസരിച്ചുള്ള പ്ലാനുകളും ഡിസൈനുകളും ഓരോരുത്തരുടെയും മനസ്സിൽ രൂപം കൊള്ളാറുണ്ട്. അത്തരത്തിൽ ചിന്തിച്ച് വ്യത്യസ്തമായി ഒരു ഹൈടെക് വീടാണ് ഇവിടെ ഒരുക്കിയിരിക്കുകയാണ്. എല്ലാ വസ്തുക്കളും ഹൈടെക് രീതിയിൽ തന്നെ അറേഞ്ച് ചെയ്തിരിക്കുന്നു. 3000 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ മുറ്റത്ത് സ്റ്റോൺ വിരിച്ച് ആർട്ടിഫിഷ്യൽ ഗ്രാസ് കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു.

കൂടാതെ ഒരു വശത്തായി ഒരു ഊഞ്ഞാലും കൊടുത്തിട്ടുണ്ട്.കാർപോർച്ച് ഉണ്ടാക്കിയിരിക്കുന്നത് മെറ്റൽ ഉപയോഗിച്ചാണ് കാർപോർച്ചിന്റെ മുകളിലായി ഒരു വ്യൂ പോയിന്റ് അറേഞ്ച് ചെയ്തിരിക്കുന്നു. വീടിന് ഒരുഭാഗത്തായി ഒരു പ്രൈവറ്റ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെനിന്ന് മഴ നനയുന്നതിനും സ്വസ്ഥത ആഗ്രഹിക്കുന്നവർക്ക് ഒന്ന് ഇരിക്കുന്നതിനും സൗകര്യമൊരുക്കിയിരിക്കുന്നു.ഈ ഭാഗം വളരെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. നാച്ചുറൽ പ്ലാന്റുകൾ വെച്ചുകൊണ്ട് ഇവിടം വളരെ മനോഹരമാക്കിയിരിക്കുന്നു.

വീടിന് മനോഹരമായ ഒരു ലിവിങ് ഏരിയ പ്രൊവൈഡ് ചെയ്തിരിക്കുന്നു ഇന്റീരിയർ വളരെ മനോഹരമായിട്ടാണ് നിർവഹിച്ചിരിക്കുന്നത്. സിറ്റൗട്ടിനോട് ചേർന്ന് തന്നെ ഒരു വാട്ടർ ഫൗണ്ടൻ കൊടുത്തിരിക്കുന്നു. ഇത് പ്രകൃതിയോട്വളരെ ഇണങ്ങി നിൽക്കുന്ന രീതിയിലാണെന്ന് തോന്നിക്കുന്നതിന് സഹായിക്കുന്നു.വീട്ടിൽ പലയിടങ്ങളിലും ഗ്രൂവ് ഡിസൈൻ ചെയ്തിരിക്കുന്നു. ആരെയും ആകർഷിക്കുന്ന തരത്തിലാണ് ഈ ഡിസൈനുകൾ. ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ടംബേർഡ് ഗ്ലാസ് വർക്കുകളാണ്. യു പി വി സി സ്ലൈഡിങ് ഡോറുകൾ കൊടുത്തിരിക്കുന്നു. ഇത് വീടിനെ വളരെയധികം വ്യത്യസ്തമാക്കുന്നതിന് സഹായിക്കുന്നു.ജസ്റ്റ് ഒരു ടച്ചിലാണ് ലൈറ്റ് അറേഞ്ച് ചെയ്തിരിക്കുന്നത്. അതുപോലെതന്നെ വീട്ടിൽ എല്ലായിടത്തും അലക്സ ഓട്ടോമാറ്റിക് സർവീസ് ആണ്.

ഡൈനിങ് ഹാൾ വളരെ വിശാലമായതാണ് എട്ടുപേർക്ക് സുഖമായിരുന്ന ഭക്ഷണം കഴിക്കാവുന്ന തരത്തിൽ. മൂന്ന് ബെഡ്റൂമുകളാണ് ഇവിടെ വരുന്നത്. മറ്റു വീടുകളെ അപേക്ഷിച്ച് വളരെ ചെറിയ കിച്ചൺ ആണ് കൊടുത്തിരിക്കുന്നത് അത് ഓപ്പൺ കിച്ചൺ ആയിട്ടാണ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിലേക്കുള്ള സ്റ്റെയർ ചെയ്തിരിക്കുന്നത് വളരെ വ്യത്യസ്തമായിട്ടാണ് ഇതിന്റെ ഹാൻഡ്റയിൽ ചെയ്തിരിക്കുന്നത് ഗ്ലാസ് ഉപയോഗിച്ചാണ്. ഫസ്റ്റ് ഫ്ലോറിൽ സിറ്റിംഗ് ഏരിയ പ്രൊവൈഡ് ചെയ്തിരിക്കുന്നു കൂടാതെ ഒരു ഹാങ്ങിങ് ലൈറ്റ്,സ്വിമ്മിംഗ് പൂളിന്റെ മുകളിലൂടെയാണ് ഈ ഗ്ലാസ് ബ്രിഡ്ജ് കൊടുത്തിരിക്കുന്നത്. സാധാരണ വീടുകളിൽ ഗ്ലാസ് ബ്രിഡ്ജ് കൊടുക്കാറില്ല ഇത് മറ്റു വീടുകളിൽ നിന്നും ഈ വീടിനെ വ്യത്യസ്തമാക്കുന്നതിന് സഹായിക്കുന്നു.video credit:DECOART DESIGN

Comments are closed.