20 ലക്ഷം രൂപയുടെ 3BHK വീട് പരിചയപ്പെടാം.!! 3 Bhk Spacious Room |Interior Design |Modular Kitchen | Low Budget Homes

ഇന്ന് പരിചയപ്പെടാൻ പോകുന്നത് ഇരുപത് ലക്ഷം രൂപയുടെ 3BHK വീടിനെ കുറിച്ചാണ്. ചുരുങ്ങിയ ചിലവിൽ തന്നെ അതിമനോഹരമായ ഇത്തരമൊരു വീട് നിർമ്മിക്കാൻ സാധിക്കുന്നതാണ്. വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ഓപ്പൺ സിറ്റ്ഔട്ട്‌ കാണാൻ കഴിയും. ശേഷം ഉള്ളിലേക്ക് കയറുമ്പോൾ സാധാരണ പോലെ ലിവിങ് റൂമാണ്. പിന്നീട് തൊട്ട് അടുത്ത് തന്നെ. ഒരു സ്പെഷ്സ് ഹാൾ കാണാൻ കഴിയുന്നതാണ്.

ഇവിടെ നാല് പേർക്ക് ഇരിക്കാൻ മാറ്റിയ രണ്ട് സോഫ, ടീവി എന്നിവയാണ് അടങ്ങിട്ടുള്ളത്. ഇതിന്റെ എടുത്ത് പറയേണ്ടത് ഇന്റീരിയർ വർക്കാണ്. സാധാരണ ഗതിയിൽ തന്നെയാണ് ഇന്റീരിയർ ഡിസൈൻ ഒരുക്കിരിക്കുന്നത്. സ്പെഷ്സ് ഹാളിൽ നിന്നും ഒന്നാം ഫ്ലോറിലേക്കുള്ള പടികൾ കാണാം. അതിനു മുൻപ് അടുക്കള നോക്കാം. ഒരു മോഡുലാർ അടുക്കല എന്ന് തന്നെ പറയാം. സ്ഥലപരിമിതിയാണ് മറ്റൊരു പ്രേത്യേകത. എന്നാലും അതിമനോഹരമായിട്ടാണ് അടുക്കള നിർമ്മിച്ചിരിക്കുന്നത്.

നാല് പേർക്ക് ഇരിക്കാൻ കഴിയുന്ന ചെറിയയൊരു ഡൈനിങ്‌ ഹാളാണ് കാണാൻ കഴിയുന്നത്. ഇനി കിടപ്പ് മുറിയിലേക്ക് നീങ്ങുകയാണെങ്കിൽ ആദ്യ മുറിയിൽ രണ്ട് പേർക്ക് കിടക്കാൻ പറ്റിയ ഒരിടം, കൂടാതെ ബാൽക്കണിയാണ് മറ്റൊരു പ്രേത്യേകത. അതുമാത്രമല്ല മുറിയിൽ എസിയും സ്ഥാപിച്ചിട്ടുണ്ട്. വെസ്റ്റേൺ സ്റ്റൈലിലാണ് ബാത്രൂം ഒരുക്കിരിക്കുന്നത്.

ഫസ്റ്റ് ഫ്ലോർ കയറുകയാണെങ്കിൽ ചെറിയയൊരു ലിവിങ് ഹാൾ കാണാം. രണ്ടാമത്തെ കിടപ്പ് മുറി ഇവിടെയാണ് ഒരുക്കിരിക്കുന്നത്. ഇവിടെയും അറ്റാച്ഡ് ഒരു ബാത്രൂം, ബാൽക്കണിയുമാണ് ഉള്ളത്. വളരെ മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ബാത്രൂം വെസ്റ്റേൺ സ്റ്റൈലിലാണ് നിർമ്മിച്ചിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിലാണ് രണ്ട് കിടപ്പ് മുറികൾ ഉള്ളത്. ഏകദേശം എല്ലാ മുറികളും ഒരേ ഡിസൈനിൽ തന്നെയാണ് കാണാൻ കഴിയുന്നത്.

Comments are closed.