24 ലക്ഷം രൂപയിൽ 5 സെന്റ് പ്ലോട്ടിൽ 1010 ചതുരശ്ര അടിയുള്ള ഒരു 2BHK വീട്.!! 2BHK Stunning Interior Home Tour Malayalam

ഒരു വീട് എന്നത് പലരുടെയും ഏറ്റവും വലിയ സ്വപ്നമാണ്. അത്തരകാർക്ക് ഏറ്റവും ചുരുങ്ങിയ ചിലവിൽ അതിമനോഹരമായ വീട് എങ്ങനെ നിർമ്മിക്കാമെന്നതിനെ കുറിച്ചാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. തൃശൂർ ഒല്ലൂരിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഈ അതിമനോഹരമായ വീടിന്റെ ആകെ വിസ്തീർണ്ണം 1010 സ്‌ക്വർ ഫീറ്റാണ്. ഇതിൽ അറ്റാച്ഡ് ബാത്രൂമുള്ള രണ്ട് കിടപ്പ് മുറികൾ ഒരു കോമൺ ബാത്രൂം എന്നിവയാണ് ഉള്ളത്.

ഈ വീടിന്റെ പ്ലാനിൽ സുഖകരമായ ഒരിപ്പിടം, സ്വീകരണ മുറി, ഒരു ഓഫീസ് മുറി, വർക്ക് ഏരിയ, ഡൈനിങ് ഏരിയ, ലിവിങ് റൂം തുടങ്ങിയവയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു സമകാലിക ഒറ്റനിലയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ വീട്. വീടിന്റെ നിർമ്മാണം, പുട്ടിങ്‌, പെയിന്റിംഗ്, സെമി ഫർനിഷിങ്, ഇന്റീരിയർ വർക്ക്, കർട്ടൻ തുടങ്ങി എല്ലാം കൂടി ഏകദേശം 24 ലക്ഷം രൂപയാണ് ചിലവായി വരുന്നത്.

ഈ വീടിനു പരന്ന മേൽകുര ഉള്ളതുകൊണ്ട് വളരെയധികം ആധുനികവും അതിശയകരമാക്കുകയും ചെയ്യുന്നു. വീടിന്റെ പുറകെ വശത്ത് ഒരു ഗോവണി ഘടിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ മറ്റൊരു നില സ്ഥാപിക്കാൻ ആഗ്രഹമുണ്ടെങ്കിൽ വളരെ സുഖകരമായി ചെയ്യാൻ കഴിയാവുന്നതാണ്. വീടിന്റെ ഓരോ ഭാഗങ്ങളും അതിന്റെ സമകാലിക ശൈലിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകദേശം അഞ്ച് സെന്റിലാണ് ഈ വീട് ഒരുക്കിരിക്കുന്നത്.

വീടിന്റെ ഓരോ ഇന്റീരിയർ വർക്കുകൾ ഈയൊരു ചിലവിൽ ലാഭകരമാണ്. കൂടാതെ അതിമനോഹരമായ ഓരോ ഇന്റീരിയർ വർക്കുകൾ വീടിന്റെ ഉൾ ഭംഗി എടുത്ത് കാണിക്കുന്നു. ഒരു സാധാരണക്കാരനു അവന്റെ സാമ്പത്തിക നില വെച്ച് ഏറ്റവും അതിമനോഹരമായി നിർമ്മിക്കാൻ കഴിയുന്ന ഒരു വീട് തന്നെയാണ് ഇന്ന് പരിചയപ്പെട്ടത്.video credit:Home Pictures

Comments are closed.