500 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച ഒരു കൊച്ച് വീട് പരിചയപ്പെടാം.!! 2BHK 500 Sqft Low Budget Home

കൊല്ലം ജില്ലയിൽ 500 ചതുരശ്ര അടിയിൽ വെറും രണ്ട് മുറികൾ അടങ്ങിയ വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ആരുടേയും മനം മയ്ക്കുന്ന ഭവനമാണ് പുറം കാഴ്ച്ചയിൽ തന്നെ കാണാൻ സാധിക്കുന്നത്. പരിമിത സ്ഥലത്ത് അത്യാവശ്യം വലിയ രീതിയിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്. കയറി ചെല്ലുമ്പോൾ തന്നെ വെള്ള നിറമുള്ള ടൈൾസുകൾ ഇട്ട അതിമനോഹരമായ ചെറിയ സിറ്റ്ഔട്ടാണ് കാണാൻ സാധിക്കുന്നത്.

രണ്ട് പാളികൾ അടങ്ങിയ ജനാലയും, പ്രധാന വാതിലുമാണ് മുൻവശത്ത് നൽകിരിക്കുന്നത്. തേക്കിൻ തടികൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. ഉള്ളിലേക്ക് കയറുമ്പോൾ മനോഹരമായ ലിവിങ് ഏരിയ കാണാം. സോഫകൾക്ക് പകരം ഇരിപ്പിടത്തിനായി കസേരകളാണ് നൽകിരിക്കുന്നത്. ഈ ലിവിങ് ഹാളിൽ നിന്നുമാണ് മറ്റു മുറികളിലേക്കുള്ള പ്രവേശനം നൽകിരിക്കുന്നത്.

ഈ വീട്ടിൽ ആകെയുള്ളത് രണ്ട് കിടപ്പ് മുറികളാണ്. ആദ്യ മുറിയിലെ രണ്ട് ജനാലുകളും കർട്ടൻ ഉപയോഗിച്ച് മറിച്ചു വെച്ചിരിക്കുന്നതായി കാണാം. കിടക്കാനുള്ള ചെറിയ കട്ടിലും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് മുറികളെയും ഡിസൈനുകൾ ഏകദേശം ഒരുപോലെയാണ്. കൂടാതെ ഒരേ സൗകര്യങ്ങൾ തന്നെയാണ് ഈ മുറികളിൽ നൽകിരിക്കുന്നത്.

ചെറിയ ഇടമാണ് അടുക്കളയിലേക്ക് നീങ്ങുമ്പോൾ കാണാൻ കഴിയുന്നത്. രണ്ട് പേർക്കൊക്കെ നിന്ന് പെരുമാറാനുള്ള സ്ഥലമിവിടെയുണ്ട്. ഒരു കോമൺ ബാത്റൂമാണ് വീട്ടിൽ ഒരുക്കിരിക്കുന്നത്. മറ്റു സാധാരണ വീടുകളിൽ കാണുന്നത് പൊലെയുള്ള നോർമൽ ഡിസൈനാണ് ഇവിടെയുള്ള ബാത്‌റൂമിൽ കൊടുത്തിരിക്കുന്നത്. എക്സന്റ് കൺസ്ട്രക്ഷനാണ് വീടിന്റെ പണിയും ഇന്റീരിയർ വർക്കുകളും മനോഹരമായി ചെയ്തിരിക്കുന്നത്. എന്തായാലും സാധാരണകാർക്ക് സ്വപ്നത്തിൽ കാണാൻ സാധിക്കുന്നതും കുറഞ്ഞ ചിലവിൽ പണിതെടുക്കാൻ സാധിക്കുന്ന തരത്തിലാണ് ചെയ്തുവെച്ചിരിക്കുന്നത്. video credit : AJI VIJAYAN

Location – Kollam

Total Area – 500 SFT

1) Sitout

2) Living Cum Dining Hall

3) 2 Bedroom

4) Common Bathroom

5) Kitchen

Comments are closed.