2800 സ്ക്വയർ ഫീറ്റിൽ 5 ബെഡ്റൂമുകളോട് കൂടി മനോഹരമായ ഒരു വീട്.!! ഇന്റീരിയർ കൊണ്ടും എക്സ്റ്റീരിയർ കൊണ്ടും ആകർഷണീയമായ പ്ലാൻ.!! 2800 Sqft Stunning Interior And Exterior Contemporary Stylish Home

2800 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച വലിയൊരു വീടാണിത്. അഞ്ച് ബെഡ്റൂം, ഹാൾ,കിച്ചൺ എന്നിവയാണ് മെയിൻ പ്ലാനിൽ അടങ്ങുന്നത്. മനോഹരമായി ചെയ്ത ഇന്റീരിയർ വീടിനെ ആകർഷണീയമാക്കുന്നു. ഇന്റീരിയർ ലുക്ക് മാത്രമല്ല എക്സ്റ്റീരിയർ ലുക്കിലും വീട് വളരെയധികം മികച്ചതാണ്.ഇന്റർലോക്ക് പതിച്ചതാണ് മുറ്റം. ഇതൊരു കണ്ടമ്പററി ഡിസൈനിലുള്ള വീടാണ്. വീടിനോട് കുറച്ചു മാറിയാണ് കാർപോർച്ച് ഉണ്ടാക്കിയിരിക്കുന്നത്. ഫ്ലോർ ചെയ്തിരിക്കുന്നത് മാർബിൾ ഉപയോഗിച്ചാണ്. വീടിന് മനോഹരമായ ഒരു സിറ്റൗട്ട് ഉണ്ട്. മെയിൻ ഡോർ നിർമ്മിച്ചിരിക്കുന്നത് സിംഗിൾ ആയിട്ടാണ് ഇത് ചെയ്തിരിക്കുന്നത് പ്ലാവിന്റെ തടിയിലാണ്. അത്യാവശ്യം വലിപ്പത്തിലാണ് ലിവിങ് ഏരിയ അറേഞ്ച് ചെയ്തിരിക്കുന്നത്.

സിമ്പിൾ ഡിസൈനോട് കൂടിയാണ് ലിവിങ്. സീലിംഗ് വളരെ മനോഹരമായി ചെയ്തിരിക്കുന്നു.തടിയും ജിപ്സം വർക്കും ഉപയോഗിച്ചാണ് സീലിംഗ് ചെയ്തിരിക്കുന്നത്. ലിവിങ്ങിനോട് ചേർന്ന് തന്നെയാണ് ഡൈനിങ് ഹാൾ ഒരുക്കിയിരിക്കുന്നത് ഡൈനിങ്ങിനും ഇടയ്ക്കാണ് ഫസ്റ്റ് ഫ്ലോറിലേക്കുള്ള സ്റ്റെയർ അറേഞ്ച് ചെയ്തിരിക്കുന്നത്.എട്ടുപേർക്ക് സുഖമായിരുന്ന് കഴിക്കാവുന്ന തരത്തിലാണ് ഡൈനിങ് ടേബിൾ. ഡൈനിങ് ഹാളിൽ തന്നെ വാഷ് യൂണിറ്റും അറേഞ്ച് ചെയ്തിരിക്കുന്നു.സ്റ്റെയറിന് വലതുഭാഗത്തായി ഒരു കോർട്ടിയാർഡ് കൊടുത്തിരിക്കുന്നു. ഇവിടെനിന്നും പുറത്തേക്കുള്ള കാഴ്ച സുന്ദരമാണ്. അതിനോട് ചേർന്ന് തന്നെയാണ് പ്രയർ റൂം കൊടുത്തിരിക്കുന്നത്.

265, 410 സൈസിലാണ് ആദ്യത്തെ ബെഡ്റൂം. ഇത് അറ്റാച്ച്ഡ് ബാത്റൂം വരുന്നതാണ്.രണ്ടാമത്തെ ബെഡ്റൂം 390 325 അളവിൽ വരുന്നു ഇതും ബാത്ത് അറ്റാച്ച്ഡ് ആണ്. വീടിന് രണ്ട് കിച്ചൻ ഉണ്ട് ഒരു മെയിൻ കിച്ചണും സെക്കൻഡ് കിച്ചണും. മെയിൻ കിച്ചണിൽ ഒരു ക്രോക്കറി യൂണിറ്റ് അറേഞ്ച് ചെയ്തിരിക്കുന്നു . ഇത് വളരെ ഭംഗിയോടുകൂടിയാണ് ചെയ്തിരിക്കുന്നത്. ആവശ്യത്തിനുള്ള സ്റ്റോറേജ് യൂണിറ്റുകൾ എല്ലാം തന്നെ ഇവിടെ കൊടുത്തിട്ടുണ്ട്.കൂടാതെ കിച്ചണിനോട് ചേർന്ന് തന്നെ സ്റ്റോറും ഒരുക്കിയിരിക്കുന്നു.ഡൈനിങ്ഹാളിന് ചേർന്നു കൊടുത്തിരിക്കുന്ന പാർട്ടീഷൻ വാളിൽ നിറയെ ഇൻഡോർ പ്ലാന്റുകൾ വെച്ചിരിക്കുന്നു .

ഇത്കൂടുതൽ ആകർഷണീയമാക്കുന്നതിന് സഹായിക്കുന്നു.ഫസ്റ്റ് ഫ്ലോറിലേക്കുള്ള കെയർ ചെയ്തിരിക്കുന്നത് കരിവാഗ തടിയിലാണ്. സ്റ്റെയറിന്റെ ഹാൻഡിൽ ചെയ്തിരിക്കുന്നത് മഹാഗണിയിലുംഫസ്റ്റ് ഫ്ലോറിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം ഉള്ളത് ഒരു അപ്പർ ലിവിങ് ഏരിയയാണ്. മൂന്ന് ബെഡ്റൂമുകളാണ് ഫസ്റ്റ് ഫ്ലോറിൽ ഉള്ളത്. മൂന്നും അത്യാവശ്യം വലിപ്പത്തിലും ബാത്ത് അറ്റാച്ച്ടും ആണ്. മറ്റൊരു റൂം കൂടി ഇവിടെ ഒരുക്കിയിരിക്കുന്നു ഇത് ബെഡ്റൂം ആയിട്ടല്ല അറേഞ്ച് ചെയ്തിരിക്കുന്നത് ഒരു ഫാമിലി റൂം ആയിട്ടാണ്. കൂടാതെ ഫസ്റ്റ് ഫ്ലോറിൽ ഉള്ളത് വിശാലമായ ഒരു ബാൽക്കണി ആണ്. ഇവിടെ സിറ്റിംഗ് അറേഞ്ച് മെന്റ് ഒരുക്കിയിരിക്കുന്നു. video credit:Annu’s World

Comments are closed.