2500 സ്ക്വയർ ഫീറ്റിൽ ഒരു വീട് .!! എല്ലാവിധ സൗകര്യങ്ങളോടുകൂടി ആറ് സെന്റിലായി ഒരുക്കിയ മനോഹര സൗധം.!! 2500Sqft 6Cent Beautiful Home With Stunning Interior And Exterior

6 സെന്റ് സ്ഥലത്ത് 2500 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട്. താഴെ രണ്ട് ബെഡ്റൂമുകളും മുകളിൽ രണ്ട് ബെഡ്റൂമുകളും ചേർന്ന് നാല് ബെഡ്റൂം ഹാൾ, കിച്ചൺ എന്നിവയാണ് മെയിൽ പ്ലാനിൽ വരുന്നത്. വീടിന് വിശാലമായ മുറ്റം ഉണ്ട്.നാച്ചുറൽ സ്റ്റോണും ഗ്രാസും ഉപയോഗിച്ച് മുറ്റം മനോഹരമാക്കിയിരിക്കുന്നു.വീടിന് ചെറിയൊരു സിറ്റൗട്ട് കൊടുത്തിരിക്കുന്നു. സിറ്റൗട്ടിൽ നിന്നും അകത്തേക്ക് പ്രവേശിക്കുന്നതിന് ഉള്ള മെയിൻ ഡോർ ചെയ്തിരിക്കുന്നത് പ്ലാവ് ഉപയോഗിച്ചാണ്.

അകത്തേക്ക് കയറുമ്പോൾ ആദ്യം വിശാലമായ ഒരു ലിവിങ് ഹാൾ ആണ്. ലിവിങ് ഹാളിൽ നിന്നും നേരെ തന്നെ ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കുന്നു. ഡൈനിങ് ഹാളിനോട് ചേർന്ന് തന്നെയാണ് കിച്ചൺ ഒരുക്കിയിരിക്കുന്നത്. കിച്ചണിൽ നിന്നും ആവശ്യവസ്തുക്കൾ ഡൈനിങ് ഹാളിലേക്ക് കൊടുക്കുന്നതിനുവേണ്ടി ഒരു ഓപ്പണിങ് കൊടുത്തിട്ടുണ്ട്. രണ്ട് വാഷ്ബേസിനുകളാണ് കിഡ് ഡൈനിങ് ഹാളിൽ സെറ്റ് ചെയ്തിരിക്കുന്നത് ഒന്ന് കുട്ടികൾക്ക് വേണ്ടിയും, മുതിർന്നവർക്ക് വേണ്ടിയും.

വീടിന് രണ്ട് കിച്ചൻ വരുന്നുണ്ട് എങ്കിലും രണ്ടും സെപ്പറേറ്റ് ആയിട്ടല്ല ഒന്നിൽ തന്നെയാണ് കൊടുത്തിരിക്കുന്നത്. വീട്ടിലെ എല്ലാ ഷെൽഫുകളും ചെയ്തിരിക്കുന്നത് മൾട്ടിവുഡ് ആണ്. താഴെയുള്ള രണ്ട് ബെഡ്റൂമുകൾ വിശാലമായതാണ്. ഇവിടെ കബോർഡ് വർക്കുകൾ ചെയ്തിട്ടില്ല. താഴെയുള്ള രണ്ട് ബെഡ്റൂമുകളും ബാത്ത് അറ്റാച്ച്ഡ് ആണ്. ഹാളിലും റൂമിലും എല്ലാം ജിപ്സം വർക്ക് സീലിംഗ് ചെയ്തിട്ടുണ്ട്. ഇത് വീടിനെ കൂടുതൽ സുന്ദരമാക്കുന്നു.

സ്റ്റെയർ കയറി മുകളിൽ എത്തുമ്പോൾ ഒരു അപ്പർ ലിവിങ് ഏരിയ കൊടുത്തിരിക്കുന്നു. മുകളിൽ രണ്ടു ബെഡ്റൂമുകളാണ് കൊടുത്തിട്ടുള്ളത് ഇവയും ബാത്ത് അറ്റാച്ച്ഡ് ആണ് രണ്ടു റൂമുകളിലും കബോർഡ് സെറ്റ് ചെയ്തിട്ടുണ്ട്. ഫസ്റ്റ് ഫ്ലോറിൽ ഒരു ഓപ്പൺ ടെറസ് കൊടുത്തിട്ടുണ്ട് ഇവിടെ നിന്നും മുകളിലേക്ക് കയറുന്നതിന് ഒരു സ്റ്റെപ്പ് അറേഞ്ച് ചെയ്തിരിക്കുന്നു കയറിയെത്തുന്നത് മറ്റൊരു ടെറസിലേക്കാണ്. വീടിന്റെ മുൻഭാഗത്തേക്ക് തുറക്കുന്ന രീതിയിലുള്ള മനോഹരമായ ഒരു ബാൽക്കണിയും ഈ വീടിന് ഉണ്ട്. video credit:Nishas Dream World

Comments are closed.