വീട്ടിൽ ഒരു ഓപ്പൺ ബെഡ്റൂം ആയാലോ.. നിങ്ങൾക്കും പരീക്ഷിക്കാൻ കഴിയുന്ന നിരവധി വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്ന ഒരു ലോ ബഡ്ജറ്റ് വീട്.!! 25 Lakhs 2050 sqft low budget home tours

ഓരോ വ്യക്തിയുടെയും ഒരു സ്വപ്നമാണ് സ്വന്തമായി ഒരു വീട് നിർമിക്കുക എന്നത്. എന്നാൽ, തന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് വീട് നിർമ്മിക്കാനുള്ള ബഡ്ജറ്റ്, പലർക്കും തങ്ങളുടെ സ്വപ്നഭവനം എന്ന ആഗ്രഹത്തിന് മങ്ങലേൽപ്പിക്കുന്നു. എന്നാൽ, നിരവധി വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്ന ഇന്റീരിയർ എക്സ്റ്റീരിയർ ലുക്കുകൾ മനോഹരമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു ലോ ബഡ്ജറ്റ് വീട് ആണ് ഞങ്ങൾ ഇന്ന് ഇവിടെ

നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്തുന്നത്. 25 ലക്ഷം രൂപ മുതൽമുടക്കിലാണ് 2050 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ എക്സ്റ്റീരിയർ ഭംഗി വർദ്ധിപ്പിക്കുന്നത് ലാറ്ററൈറ്റ് സ്റ്റോൺ (വെട്ടുകല്ല്) ഉപയോഗിച്ചിട്ടുള്ള ഡിസൈൻ ആണ്. ഇത് വീടിന്റെ നാച്ചുറൽ ഭംഗി കൂട്ടുന്നതിനൊപ്പം നിർമ്മാണച്ചെലവ് കുറയ്ക്കാനുള്ള ഒരു മാർഗം കൂടിയാണ്. വൈറ്റ് & വുഡൻ നിറങ്ങളിലാണ് വീടിന്റെ എക്സ്റ്റീരിയർ

മനോഹരമാക്കിയിരിക്കുന്നത്. വീടിന്റെ ഇന്റീരിയർ കാഴ്ചകളിലേക്ക് കടന്നാൽ, ചെങ്കല്ലിൽ പ്ലാസ്റ്ററിങ് ഇല്ലാതെ ഫിനിഷ് ചെയ്തിരിക്കുന്ന ചുവരുകൾ തന്നെയാണ് പ്രധാന ആകർഷണം. വളരെ സിംപിളായിയാണ്‌ ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. ഒരു എൽ-ഷേപ്പ് സോഫയും ടീപ്പോയിയും അടങ്ങിയിരിക്കുന്ന ലിവിങ് ഏരിയ, ഒരേസമയം മനോഹരമായതും സൗകര്യപ്രദവുമാണ്. വീട്ടിലെ കട്ടിലുകൾ ഉൾപ്പെടെയുള്ള മിക്ക ഫർണിച്ചറുകളും

മെറ്റലിൽ നിർമ്മിച്ചതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. വീടിന്റെ ചുവരുകളിലെ സിംപിൾ ആർട്ട്‌ വർക്കുകൾ വീടിന്റെ ഇന്റീരിയർ ഭംഗി വർധിപ്പിക്കുന്നു. ഒരു ഡയ്നിംഗ് ഏരിയയും രണ്ട് ബെഡ്റൂമുകളും വീടിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ഉൾപ്പെടുന്നു. വീടിന്റെ അപ്പർ ഫ്ലോറിൽ, ഒരു ഓപ്പൺ ബെഡ്‌റൂം ആണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇത്‌ ഒരു ഗസ്റ്റ് ബെഡ്‌റൂമായി ഉപയോഗിക്കാം. വീടിന്റെ കൂടുതൽ കാഴ്ചകൾക്ക് വീഡിയോ സന്ദർശിക്കാം.

Comments are closed.