2024 സമ്പൂര്‍ണ വര്‍ഷഫലം.!! ജനുവരി മുതൽ നേട്ടം കൊയ്യുന്ന നക്ഷത്രക്കാർ ഇവർ; ദോഷപരിഹാരത്തിനായ് ഈ വഴിപാടുകളും നാമവും ജപിക്കൂ 2024 നിങ്ങൾക്കെങ്ങനെ? 2024 year Sampurna varshaphalam

2024 year Sampurna varshaphalam : എല്ലാവരും പുതുവർഷത്തെ വരവേൽക്കാനായി കാത്തിരിക്കുകയാണല്ലോ. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന വർഷത്തെ ഭാവിയെപ്പറ്റി അറിയാൻ എല്ലാവർക്കും വളരെയധികം താൽപര്യം ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് ഈ വർഷത്തെ സമ്പൂർണ്ണവർഷ ഫലം അറിയാനായി തുടർന്ന് വായിക്കാവുന്നതാണ്. 2024 വർഷം ഒരു സമ്മിശ്ര രീതിയിലുള്ള ഫലമാണ് എല്ലാ നാളുകാർക്കും കാണുന്നത്.

പ്രത്യേകിച്ച് ഭരണകേന്ദ്രവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള മാറ്റങ്ങളെല്ലാം ഈയൊരു വർഷത്തിൽ വരാനുള്ള സാധ്യതയുള്ളതായി പറയപ്പെടുന്നു. അശ്വതി, ഭരണി കാർത്തിക ഉൾപ്പെടുന്ന മേടക്കൂർ നക്ഷത്രക്കാർക്ക് ഈ ഒരു വർഷത്തിൽ ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ വന്നുചേരാനുള്ള സാധ്യത കാണുന്നുണ്ടെങ്കിലും അതിനെ മറികടക്കാനായി വിഷ്ണു, ശിവൻ എന്നിവരെ ഭജിക്കാവുന്നതാണ്. ഈ നാളുകാർക്ക് ഏപ്രിൽ 30 വരെ വ്യാഴത്തിൽ ലഗ്നവും അതിന് ശേഷം മാറ്റവും കാണപ്പെടുന്നു.

ഈ നക്ഷത്രത്തിൽ ഉള്ളവർക്ക് ആരോഗ്യപരമായും,കണ്ണ് സംബന്ധമായും ചില അസുഖങ്ങൾ വരാനുള്ള സാധ്യത കാണപ്പെടുന്നുണ്ട്. ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അത് ലഭിക്കാനും വിദേശ ജോലി ലഭിക്കാനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്. കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണി മകീയിരം എന്നീ നാളുകാരുടെ ആദ്യ പകുതിയും വരുന്ന ഇടവക്കൂറുകാർക്ക് നിലവിൽ വളരെയധികം കഷ്ടതകളാണ് അനുഭവിക്കേണ്ടി വരുന്നത്. പ്രത്യേകിച്ച് ജോലിയുടെ കാര്യത്തിലും, വീട്ട് കാര്യങ്ങളിലുമെല്ലാം വലിയ രീതിയിലുള്ള സമ്മർദ്ദം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്

ഈ നാളുകാർ.എന്നാൽ വരാനിരിക്കുന്ന വർഷത്തിൽ മെയ് മാസം ഒന്നാം തീയതി മുതൽ ഇവയിലെല്ലാം ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കാണാനുള്ള സാധ്യതയുണ്ട്. മാത്രമല്ല സാമ്പത്തികമായ രീതിയിലും ചെറിയ മാറ്റങ്ങളെല്ലാം ഈ ഒരു സമയത്ത് കണ്ടു തുടങ്ങുന്നതാണ്. എന്നിരുന്നാലും കണ്ടകശനി അതേപടി തന്നെ നില നിൽക്കുന്നതിനാൽ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. ഇവയെല്ലാം മറികടക്കാനായി അയ്യപ്പ ക്ഷേത്രം, ശിവക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തുകയും നീരാഞ്ജന വഴിപാട്, എള്ള് പായസം എന്നിവയെല്ലാം നടത്തുകയും ചെയ്യാവുന്നതാണ്. മറ്റ് നാളുകളുടെ വർഷഫലം അറിയാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Jyothishavartha

Comments are closed.