നാളെ തുലാം ഒന്ന്.!! നാളെ ഈ നാളുകാരിൽ നിന്നും കൈനീട്ടം വാങ്ങുന്നത് ശുഭകരം; മാസം മുഴുവൻ അതിസമ്പന്നയോഗം.!! 2023 Thulam 1 Astrology

2023 Thulam 1 Astrology : മലയാള മാസം തുലാം ഒന്നാം തീയ്യതിയായ നാളെ ചില നാളുകാരിൽ നിന്നും കൈനീട്ടം വാങ്ങാൻ സാധിക്കുകയാണെങ്കിൽ അത് ജീവിതത്തിൽ വലിയ രീതിയിലുള്ള ഉയർച്ചകൾ ഉണ്ടാകുന്നതിന് കാരണമാകും. അതുപോലെ ഗൃഹപ്രവേശം പോലുള്ള ചടങ്ങുകൾക്ക് നാളത്തെ ദിവസം തിരഞ്ഞെടുക്കുകയാണെങ്കിൽ അത് വളരെയധികം ശുഭകരമായി കണക്കാക്കപ്പെടുന്നു.

ഇത്തരത്തിൽ തുലാം ഒന്നാം തീയതിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം. നാളത്തെ ദിവസത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു നക്ഷത്രം അശ്വതി നക്ഷത്രത്തിൽ പെട്ടവരാണ്.ഇവരുടെ കൈയ്യിൽ നിന്ന് ഒരു രൂപയുടെ നാണയമെങ്കിലും നാളത്തെ ദിവസം വാങ്ങാൻ സാധിക്കുകയാണെങ്കിൽ അത് മറ്റ് നക്ഷത്രക്കാർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരുന്നതിന് സഹായിക്കും.

അശ്വതി ദേവന്മാർ എന്ന രീതിയിലാണ് അശ്വതി നക്ഷത്രക്കാരെ കാണുന്നത്. അതുകൊണ്ടുതന്നെ ഇവരെക്കൊണ്ട് എന്ത് കാര്യങ്ങൾ ചെയ്യിപ്പിച്ചാലും നാളത്തെ ദിവസം അത് ശുഭകരമായി തന്നെ നടക്കുന്നതാണ്. പ്രത്യേകിച്ച് ഈ നാളുകാർ നാളെ വീടുകളിൽ കയറുകയാണെങ്കിൽ അത് അവിടെ ഐശ്വര്യം കൊണ്ടുവരുന്നതിന് കാരണമായേക്കും. ഈയൊരു രീതിയിൽ വിശേഷപ്പെട്ട നക്ഷത്രങ്ങളിൽ പെടുന്ന മറ്റൊന്നാണ് കാർത്തിക നക്ഷത്രകാർ. അഗ്നിദേവൻ ആണ് കാർത്തിക നക്ഷത്രക്കാരുടെ ദേവതയായി പറയപ്പെടുന്നത്.അതുകൊണ്ടുതന്നെ ഇവർ വീട്ടിൽ കയറുന്നത് നാളത്തെ ദിവസം വളരെയധികം ശുഭകരമായി കണക്കാക്കാം.ഇവർ വീട്ടിൽ പ്രവേശിക്കുന്നത് വഴി ഐശ്വര്യം നിറയുകയും,

ഭക്ഷണത്തിന് മുട്ട് വരാതെ കാക്കുകയും ചെയ്യുന്നതിന് സഹായിക്കുന്നു. അതുപോലെ മറ്റുള്ളവരുടെ ജീവിതത്തിൽ കൂടുതൽ നന്മയും,ഐശ്വര്യവും നിറയുന്നതിനായി നാളത്തെ ദിവസം കാർത്തിക നക്ഷത്രക്കാരിൽ നിന്നും ഒരു രൂപയെങ്കിലും വാങ്ങുന്നത് സഹായിക്കും. ഈയൊരു നാളുകാരിൽ നിന്നും ആദ്യം കൈനീട്ടം വാങ്ങാൻ സാധിക്കുകയാണെങ്കിൽ അത് ജീവിതത്തിൽ ധനപരമായ ഉയർച്ച കൊണ്ടു വരുന്നതിനായി സഹായിക്കും. അതും അപ്രതീക്ഷിതമായ രീതിയിൽ ആയിരിക്കും മിക്കപ്പോഴും ധനം വന്നുചേരാനുള്ള സാധ്യത. നാളത്തെ ദിവസം വിശേഷാൽ പ്രദമായ കൂടുതൽ നക്ഷത്രക്കാരെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video credit : ക്ഷേത്ര പുരാണം

Comments are closed.