അത്യാധുനിക സൗകര്യങ്ങളോടുകൂടി നാല് ബെഡ്റൂമുകൾ അടങ്ങിയ വീട് .!! മനോഹര വസതി.!! 2000sqft Modern Home

90 ലക്ഷം രൂപയ്ക്ക് വളരെ വിശാലമായ ഒരു വീട്. 2000 സ്ക്വയർ ഫീറ്റിൽ 4 ബെഡ്റൂമുകളോടു കൂടിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. നാല് ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്റൂം വരുന്നവയാണ്. രണ്ട് ബെഡ്റൂമുകൾ താഴെയും രണ്ടെണ്ണം മുകളിലും ആണ് സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ ഗേറ്റ് നിർമ്മിച്ചിരിക്കുന്നത് ജി ഐ പൈപ്പുകൾ ഉപയോഗിച്ച് സ്ലൈഡിങ് രീതിയിലാണ്.

വീടിന്റെ സിറ്റൗട്ട് കഴിഞ്ഞ് നേരെ കയറി വരുന്നത് ഗസ്റ്റ് ലിവിങ് ഏരിയയിലേക്കാണ്. വളരെ വിശാലമായതും ഫോൾസിലിംഗ് നൽകിയതും ആണ് ഗസ്റ്റ് ലിവിങ് ഏരിയ.
ഗസ്റ്റ് ലിവിങ് ഏരിയയും ഡൈനിങ് ഹാളിനെയും സെപ്പറേറ്റ് ചെയ്യുന്നതിന് മൾട്ടിവുഡിൽ തീർത്ത ഒരു ഡെക്കറേഷൻ കൊടുത്തിരിക്കുന്നു. ലിവിങ് ഏരിയയിൽ തന്നെയാണ് ടിവി യൂണിറ്റ് സെറ്റ് ചെയ്തിരിക്കുന്നത്.

ഡൈനിങ് ഹാളും അത്യാവശ്യം വിശാലമായത് തന്നെ.ഡൈനിങ് ഹാളിൽ നിന്ന് കിച്ചണിലേക്കുള്ള എൻട്രി കൊടുത്തിരിക്കുന്നു ഇവിടെയും സെപ്പറേഷനായി ഉപയോഗിച്ചിരിക്കുന്നത് മൾട്ടിവുഡ് തന്നെയാണ്. കിച്ചണിനോട് ചേർന്ന് മറ്റൊരു വർക്ക് ഏരിയ കൂടി കൊടുത്തിട്ടുണ്ട്. കിച്ചണിൽ ഉപയോഗിച്ചിരിക്കുന്നത് പ്രീമിയം ലെവൽ മൾട്ടിവുഡിൽ തീർത്ത ഷെൽഫുകളാണ്.

വീടിന്റെ എല്ലാ ബെഡ്റൂമുകളിലും ഫാൾ സീലിംഗ് കൊടുത്തിട്ടുണ്ട്.
ഡൈനിങ് ഹാളിൽ നിന്ന് തന്നെയാണ് സ്റ്റെയർ കൊടുത്തിരിക്കുന്നത് സ്റ്റെയറിനു താഴെയായി വാഷ് ഏരിയയും ചെറിയൊരു സ്റ്റോറേജ് ഏരിയയും അറേഞ്ച് ചെയ്തിരിക്കുന്നു. സ്റ്റെയർകയറി മുകളിൽ എത്തുമ്പോൾ ഒരു അപ്പർ ലിവിങ് ഏരിയയാണ് ഉള്ളത്,ഇത് വളരെ സ്പേഷ്യസ് ആണ്. വിശാലമായ ഒരു ബാൽക്കണി ഈ വീടിന്റെ മറ്റൊരാകർഷണമാണ്. video credit:Jus Medias

Comments are closed.