പരിമിതമായ സ്ഥലത്ത് 2000 sqft വിസ്തീർണ്ണത്തിൽ ഒരു തകർപ്പൻ വീട് ; ബഡ്ജറ്റ് അറിയേണ്ടേ.!! 2000 Sqft Home On Limited Plot With Stunning Interior And Exterior Works

സാധാരണക്കാർക്ക് ജീവിതത്തിൽ ഒരുപക്ഷെ ഒരു തവണ മാത്രം സഫലീകരിക്കാൻ കഴിയുന്ന ഒരു സ്വപ്നമാണ് വീട്. പരിമിതമായ സ്ഥലവും ബഡ്ജറ്റും എല്ലാവർക്കും ഒരു വെല്ലുവിളിയാണെങ്കിലും പരിമിതികളില്ലാത്ത സ്വപ്‌നങ്ങൾ വീടെന്ന ആഗ്രഹത്തെ കുറിച്ച് എല്ലാവരിലും ഉണ്ടാവും. എന്നാൽ, തീർത്തും പരിമിതമായ പ്ലോട്ടിൽ കയ്യിലൊതുങ്ങുന്ന ബഡ്ജറ്റിൽ മനോഹരമായി ഇന്റീരിയർ – എക്സ്റ്റീരിയർ വർക്കുകൾ പൂർത്തിയാക്കിയ ഒരു കിടിലൻ വീടാണ് ഇന്ന് ഞങ്ങൾ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

13 സെന്റ് സ്ഥലത്ത് 2000 sqft -ൽ പണികഴിപ്പിച്ചിരിക്കുന്ന ഈ മനോഹരമായ വീടിന്, എല്ലാ നിർമ്മാണ ചെലവുകളും ഉൾപ്പടെ 46 ലക്ഷം രൂപയാണ്‌ ചെലവ് വന്നിരിക്കുന്നത്. ടിഎം & എസ്എം ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ചിരിക്കുന്ന വീടിന്റെ അർകിട്ടക്ട് സേതു കൃഷ്ണനാണ്. ഇനി നമുക്ക് വീടിന്റെ എക്സ്റ്റീരിയർ – ഇന്റീരിയർ കാഴ്ചകളിലേക്ക് കടക്കാം.

ആവശ്യമായ മുറ്റം ഒരുക്കിയതിന് പുറമെ, മനോഹരമായ ഒരു ഗാർഡൻ സ്പേസും പ്രത്യേകം സെറ്റ് ചെയ്തിരിക്കുന്നു. വൈറ്റ് & ഗ്രേ നിറത്തിലാണ് വീടിന്റെ എക്സ്റ്റീരിയർ ഭംഗിയാക്കിയിരിക്കുന്നത്. വളരെ പരിമിതമായ സ്പേസിലാണ് സിറ്റ്ഔട്ട് നിർമ്മിച്ചിരിക്കുന്നത്. സിറ്റ്ഔട്ടിൽ നിന്ന് അകത്തേക്ക് പ്രവേശിച്ചാൽ, മനോഹരമായ ഒരു ലിവിങ് ഏരിയയിലേക്കാണ് കടന്നുചെല്ലുന്നത്. ഒരു കോർണർ സെറ്റിയും ടീപ്പോയിയും ഉൾപ്പെടുന്ന ലിവിങ് ഏരിയയിൽ ടിവി സ്പേസും സെറ്റ് ചെയ്തിട്ടുണ്ട്. പാർട്ടിഷൻ വർക്കുകളും മറ്റു വുഡൻ ഇന്റീരിയർ വർക്കുകളും ലിവിങ് ഏരിയയെ കൂടുതൽ മനോഹരമാക്കുന്നു.

സ്പേസ് ഒട്ടും പാഴാക്കാതെ, ഉപയോഗപ്രതമായ രീതിയിൽ വളരെ മനോഹരമായി ഡയ്നിംഗ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നു. വീടിന്റെ ഇന്റീരിയർ കാഴ്ച്ചകൾ കൂടുതൽ ഭംഗിയാക്കുന്നത് അതിന്റെ ചുവരുകളിലെ മിനിൽ ഇന്റീരിയർ വർക്കുകളാണ്. വീട്ടിൽ 4 ബാത്രൂം അറ്റാച്ച്ഡ് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. സ്റ്റെയർ കേസിന് പിറകിലായി ഒരു കോർട്ട്യാർഡ് സ്പേസും സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ കൂടുതൽ മനോഹരമായ കാഴ്ചകൾക്ക് വീഡിയോ കാണാം.video credit:Nishas Dream World

Rate this post

Comments are closed.