പരിമിതമായ സ്ഥലത്ത് സ്വപ്നഭവനം സാധ്യമാക്കുക എന്നത് ആരുടെയും ജീവിതാഭിലാഷമാണ്. സാധാരണക്കാർക്ക് അനുയോജ്യമായ അത്തരത്തിലുള്ള വീടാണ് പാലക്കാട് ജില്ലയിലെ മുണ്ടൂരിനടുത്ത് സുൽഫിക്കർ അലിക്ക് വേണ്ടി ടെൻഹി ബിൽഡേഴ്സ് 5 സെന്റിൽ നിർമ്മിച്ചിരിക്കുന്നത്. 1150 സ്ക്വയർഫീറ്റിൽ ഉള്ള ഈ വീടിന്റെ ആകെ നിർമാണ തുക 20 ലക്ഷത്തിന് അടുത്താണ്.
സിറ്റൗട്ട് ലിവിങ്, ഡൈനിങ്, ഒരു ബാത്റൂം അറ്റാച്ചഡ് ആയ ബെഡ്റൂം ഉൾപ്പെടെ ആകെ രണ്ട് ബെഡ് റൂമുകളും, കിച്ചണും വർക്ക് ഏരിയയും അടങ്ങുന്നതാണ് ഈ വീടിന്റെ രൂപഘടന. വീടിന്റെ മുൻവശങ്ങളിലെ പ്രധാന ആകർഷണം എന്ന് പറയാൻ മുൻവർഷങ്ങളിലെ ഭിത്തിയിൽ കൊടുത്തിരിക്കുന്ന ക്ലാഡിങ് ടൈൽസ് ആണ്. അതുപോലെതന്നെ തേക്കിന്റെ ജനാലകളും പോളിഷ് ചെയ്ത ഉപയോഗിച്ചിരിക്കുന്നു.

ഫ്രണ്ട് എലിവേഷനിലെ ഗ്രൂ ഡിസൈനും കളർ പെയിന്റിംഗ് വീടിന്റെ മനോഹാരിത കൂട്ടുന്നു. അത്യാവശ്യം സൗകര്യമുള്ള സിറ്റൗട്ടിൽ നിന്നും പൊളിച്ചത് മനോഹരമാക്കിയ തേക്ക് ന്റെ ഡോർ തുറന്ന് അകത്തേക്ക് കടന്നാൽ വലിപ്പമുള്ള ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. തേക്ക് കൊണ്ടുതന്നെ പണിത സോഫ സെറ്റും ലിവിങ്ങനെ സിമ്പിളും മനോഹരവുമാക്കുന്നു. 4×2 വലിപ്പത്തിലുള്ള ടൈൽ സുകൾ ആണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. ലിവിങ് ചേട്ടന് ഡൈനിങ് ഏരിയയും മനോഹരമാണ്.
നല്ല സൗകര്യമുള്ള അറ്റാച്ച്ഡ് ബാത്റൂം ഉള്ള മാസ്റ്റർ ബെഡ്റൂം ആണ് ഒരുക്കിയിരിക്കുന്നത്. ഫെറോസ്ലാബിൽ വർക്ക് ചെയ്ത കിച്ചൻ ഏരിയയും നല്ല സൗകര്യത്തോടെ കൂടിയതാണ്. ചെറിയ വർക്ക് ഏരിയയും ഇതിനോടുകൂടി പണികഴിപ്പിച്ചിരിക്കുന്നു. വീടിന്റെ കൂടുതൽ വിവരങ്ങൾ അറിയാനും കാഴ്ചകൾ കാണാനും നമുക്ക് വീഡിയോ കാണാം. video credit :
Comments are closed.