2 തരം പ്രഭാത ഭക്ഷണം എളുപ്പത്തിൽ തയ്യാറാക്കാം.!! ഇത് രാവിലെ കഴിക്കൂ; പെട്ടെന്ന് വണ്ണം കുറയാനും ഷുഗർ കുറയാനും ഇതിലും മികച്ചത് വേറെ ഇല്ല.!! 2 type Barley Breakfast Recipes
2 type Barley Breakfast Recipes : നമ്മളിൽ മിക്ക ആളുകളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താത്ത ഒരു ധാന്യമായിരിക്കും ബാർലി. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ബാർലി വ്യത്യസ്ത രീതികളിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താനായി സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി ബാർലി ഉപയോഗിച്ച് ഉപ്പുമാവ് തയ്യാറാക്കുന്നതാണ്.
അതിനായി ഒരു പാത്രത്തിലേക്ക് ബാർലി ഇട്ടശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് 5 മണിക്കൂർ നേരം കുതിരാനായി വയ്ക്കുക. നന്നായി കുതിർന്നുവന്ന ബാർലിയിൽ നിന്നും വെള്ളം ഊറ്റിക്കളഞ്ഞ ശേഷം കുക്കറിലേക്ക് ഇടുക. ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് ബാർലി നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക.
കടുക്, ഉണക്കമുളക്, കറിവേപ്പില, ഇഞ്ചി എന്നിവയിട്ട് നല്ലതുപോലെ വഴറ്റുക. അതിലേക്ക് സവാള അരിഞ്ഞതും,ക്യാരറ്റ് ചെറുതായി അരിഞ്ഞതും, ബീൻസ് അരിഞ്ഞതും ഇട്ട് നല്ലതുപോലെ വേവിച്ചെടുക്കുക. തയ്യാറാക്കിവെച്ച ബാർലിയുടെ കൂട്ടും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അവസാനമായി കുറച്ച് ചിരകിയ തേങ്ങ കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം ബാർലി ഉപ്പു മാവ് സെർവ് ചെയ്യാവുന്നതാണ്. രണ്ടാമത്തെ വിഭവം ബാർലി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കുറുക്കാണ്. അതിനായി ഒരു പാത്രത്തിലേക്ക് കഴുകിവെച്ച ബാർലി നല്ലതുപോലെ ഇട്ട് വറുത്തെടുക്കുക. ബാർലി ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് കശുവണ്ടിയും ബദാമും കൂടി ചേർത്തു കൊടുക്കാവുന്നതാണ്.
എല്ലാ ചേരുവകളും ചൂടായി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്ത് തണുക്കാനായി മാറ്റിവയ്ക്കാം. ശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഇത് പൊടിച്ചെടുക്കണം. ഈയൊരു പൊടി കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാൻ എയർ ടൈറ്റായ ഒരു കണ്ടെയ്നറിൽ ഇട്ടു വയ്ക്കാവുന്നതാണ്. അതല്ല ഇൻസ്റ്റന്റ് ആയി ഉപയോഗിക്കുകയാണെങ്കിൽ അല്പം വെള്ളത്തിൽ ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക. ആടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു കപ്പ് പാൽ ഒഴിക്കുക. ബാർലി വെള്ളം കൂടി അതിലേക്ക് ഒഴിച്ച് നല്ലതുപോലെ കുറുക്കി എടുക്കുക. സ്റ്റൗ ഓഫ് ചെയ്ത ശേഷം മധുരം ആവശ്യമാണെങ്കിൽ കുറച്ച് ശർക്കര പൊടി കൂടി ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Pachila Hacks
Read Also : അയലക്കറി ഇതുപോലെ തയ്യാറാക്കി നോക്കൂ; എന്റെ പൊന്നോ എന്താ രുചി, ഇതാണ് മീൻകറി.!
Comments are closed.