കുറഞ്ഞ ബഡ്‌ജറ്റിൽ ഒരു വീട് .!! രണ്ടു സെന്റ് സ്ഥലത്ത് 14.8 ലക്ഷത്തിന് ഇനി 3 ബി ഏച്ച് കെ.!! 2 Cent Low Budget Home Tour

വെറും രണ്ട് സെന്റ് സ്ഥലത്ത് 14.8 ലക്ഷത്തിന് ഒരു വീടോ?? കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു അല്ലെ?എന്നാൽ ഇത് സത്യമാവുകയാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വളരെ ചെറിയ ബഡ്ജറ്റിൽ ഉള്ള മനോഹരമായ ഒരു വീട് ആർക്കും സ്വന്തമാക്കാം.അത്തരത്തിലുള്ള ഒരു വീടാണ് ഇത്. രണ്ടു സെന്റ് എന്ന് കേൾക്കുമ്പോൾ തന്നെ വീടിന്റെ കിണർ എവിടെ വരും സെപ്റ്റിക് ടാങ്ക് എവിടെ വരുമെന്ന ചിന്ത ഏതൊരാളെയും അലട്ടുന്നതാണ്.

എന്നാൽ ഇത്തരത്തിൽ യാതൊരു പ്രശ്നങ്ങളും അലട്ടാതെ ചെയ്ത ഒരു വീടാണ് ഇത്.തറയിൽ നിന്നും ഉയർന്നു നിൽക്കുന്ന രീതിയിലാണ് ഗ്രൗണ്ട് ഫ്ലോർ സെറ്റ് ചെയ്തിരിക്കുന്നത് സ്റ്റെപ്പ് കയറി മുകളിൽ എത്തുന്നത് ഗ്രൗണ്ട് ഫ്ലോറിലേക്ക് ആണ്. വീടിന്റെ വാതിൽ മുഴുവനായും ചെയ്തിരിക്കുന്നത് പ്ലാവിന്റെ തടിയിൽ ആണ്. വീടിനുള്ളിൽ കയറുമ്പോൾ തന്നെ ആദ്യം ഉള്ളത് ചെറിയൊരു ലിവിങ് സ്പേസ് ആണ്. ഇവിടെ നിന്നുമാണ് മുകളിലേക്കുള്ള സ്റ്റെയർ കൊടുത്തിട്ടുള്ളത്.

സ്റ്റേയറിനു താഴെയായി ഡൈനിങ് ഹാൾ സെറ്റ് ചെയ്തിരിക്കുന്നു. അതേ ഭാഗത്ത് തന്നെയാണ് ടിവി ഏരിയയും. അതിനു സൈഡിലായി തന്നെ വാഷ്ബേസിനും, അതിനടുത്തായി ഒരു ദിവാനും ചെറിയൊരു ബാത്റൂമും അറേഞ്ച് ചെയ്തിട്ടുണ്ട്. ഹാളിലേക്ക് വെളിച്ചം വരുന്നതിനായി ഇരു സൈഡുകളിൽ നിന്നും ജനൽ കൊടുത്തിരിക്കുന്നു. ഇതിനോട് ചേർന്നാണ് കിച്ചൺ ചെയ്തിരിക്കുന്നത്. 2 സെന്റ് സ്ഥലത്ത് സെറ്റ് ചെയ്യാൻ പറ്റിയ രീതിയിലുള്ള അത്യാവശ്യം സ്പേസ് ഉള്ള കിച്ചൺ തന്നെയാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.

കിച്ചനിൽ ആവശ്യത്തിനുള്ള ഷെൽഫും മറ്റ് അറേഞ്ച് മെന്റ്കളും ചെയ്തിരിക്കുന്നു. ഗ്രൗണ്ട് ഫ്ലോറിൽ ഡിസൈൻ ചെയ്തിട്ടുള്ള ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം വരുന്നതാണ്. മറ്റ് രണ്ട് ബെഡ്റൂമുകൾ വരുന്നത് ഫസ്റ്റ് ഫ്ലോറിൽ ആണ്. സ്റ്റെയർ കയറി വരുന്ന ഭാഗത്തായും ജനൽ കൊടുത്തിട്ടുണ്ട്. ഇത് ആവിശ്യത്തിനുള്ള വെളിച്ചം കടന്നുവരുന്നതിനു സഹായിക്കുന്നു. 2 സെന്റ് സ്ഥലത്ത് 14.8 ലക്ഷത്തിനു നിർമ്മിക്കാവുന്ന 3ബി ഏച്ച് കെ വീടാണ് ഇത്. പരമാവധി സ്ഥലം ഉപയോഗിച്ച് ചെയ്തിരിക്കുന്ന ഈ വീട് വലിയൊരു ആകർഷണം തന്നെ ആണ്.

Comments are closed.