25 lakh 2bhk ന്റെ ഒരു അതിമനോഹരമായ വീട് 2 bedroom beautiful home tour..

സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ഇല്ലാത്തവരായി ആരാണ് ഉള്ളത്. ആ ഒരു ആഗ്രഹം സാധ്യമാകുന്നതിനായി കഠിനമായി പ്രയത്നിക്കുന്നവരാണ് മിക്കവാറും. പണമുണ്ടായാലും ഇല്ലെങ്കിലും ഒരു വീട് അതിമനോഹരമായി നിര്മിക്കണമെങ്കിൽ കൃത്യമായ പ്ലാനും ഐഡിയകളും ഉണ്ടായിരിക്കണം. വലുതും ചെറുതുമായ ഏതൊരു വീട് ആണെങ്കിൽ പോലും എപ്പോഴും ശാന്തതയും സമാദാനവും
നിലനിൽക്കുന്നതാകണം

എന്നാണ് ഏവരും ആഗ്രഹിക്കുന്നത്. നിർമ്മിതിയിലെ വ്യത്യസ്തതയാണ് ഓരോ വീടുകളെയും കൂടുതൽ മേന്മയുള്ളതാക്കി തീർക്കുന്നത്. നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത് 1200 sqftൽ നിർമിച്ചിരിക്കുന്നത് അതിമനോഹരമായ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ചിരിക്കുന്ന ഒരു ഭവനം ആണ്.നീളൻ വരാന്ത പോലുള്ള ഒരു മനോഹരമായ സിറ്റൗട്ട് ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വ്യത്യസ്തമായ എന്നാൽ ഒട്ടും തന്നെ

സ്‌പേസ് നഷ്ടപ്പെടാത്ത രീതിയിൽ ആണ് വീടിന്റെ നിർമാണം. ഫ്ളോറിങ് ചെയ്തിട്ടുള്ളത് മാർബിൾ കൊണ്ടാണ് .രണ്ടു ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്.ലിവിങ് ഏരിയ ആൻഡ് ഡൈനിങ്ങ് ഏരിയ ഒന്നിച്ചിട്ടാണ് നിർമാണം .ഡൈനിങ്ങ് ഏരിയ മുകളിൽ ഹാങ്ങിങ് ലൈറ്റ് കൊടുത്തിട്ടുണ്ട് .സിലിങ് ഒകെ സിംപിൾ ആയിട്ടാണ്‌ കൊടുത്തിട്ടുള്ളത്.റൂമിനോട് ചേർന്നു തന്നേ ഡ്രസിങ് ഏരിയ കൊടുത്തിട്ടുണ്ട്.ഇടതു സൈഡിൽ ആയിട്ടു കിച്ചൺ സെറ്റ് ചെയ്തിരിക്കുന്നു.

അതിൻ്റെ സൈഡിൽ ആയിട്ട് ഫെർറോ സിമെറ്റിൽ നിർമിച്ച കബോർഡ് കാണാവുന്നതാണ്.അടുക്കളയിൽ സ്റ്റോറേജ് സ്‌പേസ് കൂട്ടുന്നതിനായി ധാരാളം കബോർഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കിച്ചനോട് ചേർന്നു സ്റ്റോർ റൂം കൊടുത്തിട്ടുണ്ട് . ഈ വീടിന്റെ ഇന്റീരിയർ ഡിസൈനുകൾ ഉൾപ്പെടെയുള്ള ആകെ നിർമാണച്ചെലവ് 25 ലക്ഷം രൂപയാണ്. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണൂ.. Video Credit :shanzas world .

Comments are closed.