1900 സക്വയർ ഫീറ്റിൽ ഒരു അടിപൊളി 4BHK വീട്.!! 1900 Sqft Including Interior And Exterior 4BHK Beautiful Home Tour

നമ്മൾ ഇന്ന് കൊല്ലം ജില്ലയിലെ സുൽഫി അൻസിയ എന്നീ ദമ്പതികളുടെ മനോഹരമായ വീടാണ് നോക്കാൻ പോകുന്നത്. 1900 ചതുരശ്ര അടി അഞ്ചര സെന്റിൽ 45 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച വീടാണ് പരിചയപ്പെടാൻ പോകുന്നത്. വീടിന്റെ മുറ്റത്ത് ആർട്ടിഫിഷ്യൽ പുല്ലുകൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഈ വീടിന്റെ മുഴുവൻ ചിലവ് ഈ 45 ലക്ഷം രൂപയിൽ ഉൾപ്പെടും. നല്ല എലിവേഷനാണ് നൽകിരിക്കുന്നത്.പടികളിൽ സ്റ്റോൺ വർക്കുകൾ വന്നിട്ടുണ്ട്. ഫ്ലോർ മുഴുവൻ ചെയ്തിരിക്കുന്നത് ഗ്രാനൈറ്റിലാണ്. പ്രധാന വാതിൽ പ്ലാവ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

കൂടാതെ ഓപ്പൺ സിറ്റ്ഔട്ട്‌ വന്നിട്ടുണ്ട്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് ഹാൾ കാണാം. ടീവി യൂണിറ്റ് ഇവിടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. സാധാരണ രീതിയിലുള്ള ഇന്റീരിയർ വർക്കുകളാണ് ഇവിടെ ചെയ്തിരിക്കുന്നത്.ലിവിങ് ഹാളിൽ നിന്നും നേരെ പോകുന്നത് ഡൈനിങ് ഹാളാണ്. ആറ് പേർക്കിരിക്കാൻ കഴിയുന്ന ഡൈനിങ് മേശയാണ് ഒരുക്കിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിലേക്ക് കയറി ചെല്ലുന്ന പടികളുടെ അടിവശത്താണ് വാഷിംഗ്‌ ബേസ് ക്രെമികരിച്ചിരിക്കുന്നത്. താഴെയും മുകളിലുമായി രണ്ട് കിടപ്പ് മുറികളാണ് വരുന്നത്. അടുക്കള നോക്കുകയാണെങ്കിൽ സാധാരണ രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

അത്യാവശ്യം സൗകാര്യങ്ങളോടുള്ള കൂടിയുള്ള അടുക്കളയാണ് ഒരുക്കിരിക്കുന്നത്. കബോർഡ് വർക്ക്സും, സ്റ്റോറേജ് യൂണിറ്റുകളും കാണാൻ കഴിയുന്നതാണ്.കിടപ്പ് മുറി നോക്കുകയാണെങ്കിൽ അറ്റാച്ഡ് ബാത്രൂമാണ് ക്രെമികാരിച്ചിരിക്കുന്നത്. വാർഡ്രോപ്പ് സ്ലൈഡ് രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഫ്ലോറിങ് മൂന്നര ലക്ഷം രൂപയാണ് വന്നിരിക്കുന്നത്. രണ്ടാമത്തെ കിടപ്പ് മുറികളും ഏകദേശം ആദ്യത്തെ പോലെയാണ്.
ഫസ്റ്റ് ഫ്ലോറിലേക്ക് കയറുമ്പോൾ രണ്ട് മുറികൾ വരുന്നത്. പടികൾ കയറി ചെല്ലുമ്പോൾ തന്നെ ചെറിയയൊരു ലിവിങ് ഹാളും ഇവിടെ കാണാൻ കഴിയുന്നുണ്ട്. video credit:Nishas Dream World

 • Location : Kollam, Anchal
 • Home Owner : Sulfi and Ansiya
 • Area of plot: 5.30 cent
 • TOTAL – 1900 SFT
 • GROUND FLOOR
 • Car porch
 • Sit out
 • Living room
 • Dining room
 • Master bedroom + bathroom
 • Bedroom + bathroom
 • Kitchen
 • Work area
 • FIRST FLOOR
 • Living room
 • 2 Bedroom + bathroom
 • Cost : Rs. 45 Lakhs

Comments are closed.