സാധാരണക്കാരൻറെ നാലുകെട്ട്; മുഴുവൻ വെട്ടുക്കല്ല് കൊണ്ട് നിർമ്മിച്ച 1800 സ്ക്വയർ ഫീറ്റിൽ പണിത നാലുകെട്ട് വീട് | 1800sqft 4BHK Naalukettu Home

1800sqft 4BHK Naalukettu Home: വയനാട്ടിൽ മാനന്തവാടിയ്ക്ക് അടുത്ത് വരുന്ന പയ്യമ്പള്ളി സ്ഥലത്ത് വരുന്ന ശ്രീ ബേബിയുടെ വീടാണ് നമ്മൾ ഇന്ന് അടുത്തറിയാൻ പോകുന്നത്. എത്ര പറഞ്ഞാലും കേട്ടാലും തീരാത്ത അത്രയും സവിശേഷതകൾ അടങ്ങിയ ഒരു വീട്. വീടിന്റെ ചുറ്റും പച്ചപ്പുകളാൽ നിറഞ്ഞു നിൽക്കുകയാണ്. വെട്ടുക്കല്ലിന്റെ ലാളിത്യം നിറഞ്ഞ നിൽക്കുന്ന സുന്ദരമായ ഒരു വീട്. പ്രേത്യേക തനിമ അടങ്ങിയ ഒരു നാലുകെട്ട് വീടാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

റോഡിൽ നിന്നും താഴെക്കാണ് വീട് കാണാൻ സാധിക്കുന്നത്. വെട്ടുക്കല്ല് കൊണ്ട് നിർമ്മിച്ച പടികളിലൂടെ ഇറങ്ങിയ വീടിന്റെ മുറ്റത്ത് എത്തും. ഇത്തരം നിർമ്മിതങ്ങൾക്ക് പെയിന്റിംഗ് ആവശ്യമില്ല. അതുകൊണ്ട് തന്നെ വർഷങ്ങളോളമുള്ള ഇതിന്റെ ചിലവും കുറഞ്ഞു കിട്ടും. 1800 സ്ക്വയർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. മുന്നിൽ സിറ്റ്ഔട്ട്‌ ഒരുക്കിട്ടുണ്ട്.

നിലത്ത് മുഴുവൻ ഗ്രാനൈറ്റാണ് പാകിരിക്കുന്നത്. ടൈലുകൾ വിരിച്ച നിലം. വിരുന്നുകാർക്ക് ഇരിക്കാൻ കഴിയുന്ന സിറ്റിംഗ് ഏരിയ. അതിനപ്പുറം ഒരു നടുമുറ്റവും കാണാം. നല്ല വിന്റജ് ലുക്കിലാണ് ഉൾവശങ്ങളിൽ ഡിസൈൻ ചെയ്തിട്ടുള്ളത്. ഏകദേശം രണ്ട് വർഷം കഴിഞ്ഞു വീട് നിർമ്മിച്ചിട്ട്. നടുമുറ്റത്തിന്റെ ഇടത്തെ അറ്റത്തായി പ്രാർത്ഥന നടത്താനുള്ള ഇടം നൽകിട്ടുണ്ട്. എല്ലാം ഇടങ്ങളും നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത.

സീലിംഗിൽ കട്ടി കൂടിയ സിമന്റ്‌ പാളികൾ കൊണ്ട് സീലിംഗ് ചെയ്തിരിക്കുകയാണ്. തടി മച്ചിന്റെ അനുഭവമാണ് ഇതിൽ നിന്നും ലഭിക്കുന്നത്. മനോഹരമായിട്ടാണ് നടുമുറ്റം ഡിസൈൻ ചെയ്തിട്ടുള്ളത്. പ്രധാനമായും നാല് കിടപ്പ് മുറികളാണ് വീട്ടിൽ വരുന്നത്. അറ്റാച്ഡ് ബാത്‌റൂമാണ് മുറികൾക്ക് വരുന്നത്. കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ മനസ്സിലാക്കാം.1800sqft 4BHK Naalukettu Home Video Credit :
PADINJATTIN

Total Area : 1800 SFT
1) Sitout
2) Living Area
3) Nadumuttam
4) Dining Area
5) 4 Bedroom + Bathroom

1800sqft 4BHK Naalukettu Home