കേരള തനിമയിൽ ഒരു വീട് .!! 18 ലക്ഷം രൂപയ്ക്ക് മൂന്ന് ബെഡ്റൂമോടുകൂടിയ മനോഹരമായ ഒരു വീട്.!! 18 Lakh 3 BHK Kerala Traditional Home

1291 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്റൂമുകൾ ഉള്ള ഒരു വീട് നിർമ്മിച്ചെടുക്കാം. 18 ലക്ഷം രൂപയാണ് വീടിന്റെ ടോട്ടൽ എസ്റ്റിമേറ്റ്. മൂന്ന് ബെഡ്റൂം,ഹാൾ,കിച്ചൺ എന്നിവയാണ് വീടിന്റെ മെയിൻ പ്ലാനിൽ അടങ്ങിയിട്ടുള്ളത്. തനി കേരള സ്റ്റൈലിൽ നിർമ്മിച്ച മനോഹരമായ ഒരു വീടാണിത്. വീടിന്റെ റൂഫിംഗ് ചെയ്തിരിക്കുന്നത് വളരെ വ്യത്യസ്തമായാണ്. റൂഫിൽ ഉപയോഗിച്ചിരിക്കുന്നത് ഓടുകളാണ്. വീടിന്റെ ഭംഗിക്ക് അനുയോജ്യമായ രീതിയിൽ തന്നെയാണ് ഓടുകൾ അറേഞ്ച് ചെയ്തിരിക്കുന്നത്. 10 പേർക്ക്

സുഖമായിരികക്കാവുന്ന തരത്തിലുള്ള വിശാലമായ ഒരുസിറ്റൗട്ട് ഉണ്ട്. രണ്ടു പാളികളുള്ള ഡോറാണ് മെയിൻ എൻട്രൻസിൽ ഉള്ളത്. ഇത് തുറന്ന് അകത്തേക്ക് കയറുമ്പോൾ വിശാലമായ ഒരു ഹാൾ കാണാം. ഹാളിന്റെ ഒരറ്റത്ത് ഗസ്റ്റ് ലിവിങ് ഏരിയയും മറുഅറ്റത്ത് ഡൈനിങ് ഹാളും സെറ്റ് ചെയ്തിരിക്കുന്നു. വീടിന്റെ ഇന്റീരിയർ ചെയ്തിരിക്കുന്നത് വളരെ ഭംഗിയായിരിക്കുന്നു. ഹാളിന് കൂടുതൽ വിശാലത തോന്നിക്കാൻ ഈ ഇന്റീരിയർ സഹായിക്കുന്നു.

ഹാളിൽ തന്നെ ഒരു കോർണറിൽ ആയി വാഷ് ഏരിയയും അറേഞ്ച് ചെയ്തിട്ടുണ്ട്.ഇത് നിർമ്മിച്ചിരിക്കുന്നത് മൾട്ടിവുഡിൽ ആണ്. വീടിന് ചെയ്തിട്ടുള്ളത് ഒരു ഓപ്പൺ കിച്ചൻ അറേഞ്ച്മെന്റാണ്. കിച്ചണിനോട് ചേർന്ന് തന്നെ വർക്ക് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു. വർക്ക് ഏരിയയിൽ കൂടുതൽ വായുസഞ്ചാരം ലഭിക്കുന്നതിന് വേണ്ടി ഗ്രില്ലാണ് ഉപയോഗിച്ചിരിക്കുന്നത്.

അടുക്കള വളരെ വിശാലമാണ് സാധനങ്ങൾ മറ്റും വയ്ക്കുന്നതിനായി മൾട്ടിവുഡിൽ തീർത്ത നിരവധി ഷെൽഫുകൾ ഇവിടെ ഒരുക്കിയിരിക്കുന്നു. വീടിന് മൂന്ന് ബെഡ്റൂമുകളാണ് ഉള്ളത്.1111,1112,11*13എന്ന അളവിലാണ് ഓരോ ബെഡ്റൂമും ഡിസൈൻ ചെയ്തിരിക്കുന്നത്. മൂന്ന് ബെഡ്റൂമുകളിലും കൊടുത്തിരിക്കുന്ന കളർ പാറ്റേൺ ഒരേ രീതിയിൽ ആണ്. മൂന്ന് ബെഡ്റൂമുകളിലും വളരെ മനോഹരമായി തന്നെ സീലിംഗ് ചെയ്തിട്ടുണ്ട്. രണ്ട് ബെഡ്റൂമുകൾ അറ്റാച്ച്ഡ് ബാത്റൂം വരുന്നതാണ്.video credit:Muraleedharan KV

Comments are closed.