വളരെ കുറഞ്ഞ സ്ഥലമുണ്ടെങ്കിൽ ഒരു വീട് വയ്ക്കാം.!! മൂന്നര സെന്റ് സ്ഥലത്ത് 1700 സ്ക്വയർ ഫീറ്റിൽ മനോഹരമായ ഒരു വീട്.!! 1700 Sqft Beautiful Home

വളരെ കുറഞ്ഞ സ്ഥലത്ത് ഒരു വീട് വെക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഈ വീട് നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും. 3 സെന്റിൽ 1700 സ്ക്വയർ ഫീറ്റിൽ 2 നിലകളുള്ള ഒരു വീടാണിത്. 3 ബെഡ്റൂം ഉള്ള ഒരു ഹാൾ കിച്ചൺ എന്നിവയാണ് മെയിൻ പ്ലാനിൽ അടങ്ങിയിരിക്കുന്നത്. വീടിന്റെ ആകെ എസ്റ്റിമേറ്റ് 70 ലക്ഷം ആണ്. വീടിന്റെ മുൻഭാഗത്തുള്ള ഗേറ്റ് സ്ലൈഡിങ് ആണ്. വളരെ മനോഹരമായ ഡിസൈനോട് കൂടെ തന്നെയാണ് ഇത് കൊടുത്തിരിക്കുന്നത്.

വീടിന്റെ ഫ്രണ്ട് ഭാഗത്ത് ഒരു ചെറിയ കാർപോർച്ച് സെറ്റ് ചെയ്തിരിക്കുന്നു. വീട്ടിലേക്ക് കയറുമ്പോൾ ആദ്യം ഉള്ളത് ഒരു ചെറിയ സിറ്റൗട്ട് ആണ്. അവിടെ 3 പാളികൾ ഉള്ള ഒരു ഫ്രഞ്ച് ജനൽ ഉണ്ട്. മഹാഗണി കൊണ്ടാണ് ഫ്രണ്ട് ഡോർ ചെയ്തിരിക്കുന്നത്. അകത്തേക്ക് കയറുമ്പോൾ ആദ്യം ഉള്ളത് ഒരു ലിവിങ് ഏരിയ ആണ്. അതിനോട് ചേർന്ന് തന്നെയാണ് ഡൈനിങ് ഹാൾ കൊടുത്തിരിക്കുന്നത് ലിവിങ് ഏരിയയിൽ നിന്നും ഡൈനിങ് ഹാളിലേക്ക് ചെറിയൊരു സെപ്പറേഷൻ കൊടുത്തിരിക്കുന്നു. താഴെ നിലയിൽ ഒരു ബെഡ്റൂം ആണ് ഉള്ളത് ഇത് അറ്റാച്ച്ഡ് ബാത്റൂം വരുന്നതാണ്.

ഡൈനിങ് ഏരിയ എന്ന് പറയുന്നത് ആറുപേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്ന തരത്തിലുള്ള അത്യാവശ്യം വലുതായി തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയിലും കിച്ചണിലും വളരെ സിമ്പിൾ ആയും മനോഹരമായും സീലിങ് ചെയ്തിരിക്കുന്നു. ഇവിടെ നിന്നും തന്നെയാണ് സ്റ്റെയർ ചെയ്തിരിക്കുന്നത്. ഗ്രാനൈറ്റും മാർബിളും ആണ് സ്റ്റെയറിൽ പതിച്ചിരിക്കുന്നത്.

സ്റ്റെയറിന്റെ സൈഡിലായി വാഷ് ഏരിയ കൊടുത്തിരിക്കുന്നു. അതിനോട് ചേർന്ന് തന്നെ ഒരു ക്രോക്കറി ഏരിയയും ഉണ്ട്. വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത് ഒരു വാം ലൈറ്റ് ടോൺ ആണ്. നിരവധി എൽ ഇ ഡി ലൈറ്റുകൾ ഉപയോഗിച്ച് വീട് കൂടുതൽ പ്രകാശിതവും മനോഹരമാക്കിയിരിക്കുന്നു.കിച്ചൺ വരുന്നത് അത്യാവശ്യം പേഷ്യസ് ആയി തന്നെയാണ്. കിച്ചണിലെ ഷെൽഫ് എല്ലാം മൾട്ടിവുഡ് വച്ചാണ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിൽ എത്തുമ്പോൾ 2 ബെഡ് റൂമുകൾ കൂടിയുണ്ട്. രണ്ടും അറ്റാച്ച്ഡ് ബാത്റൂം ആണ്. പിന്നീടുള്ളത് ഒരു ഓപ്പൺ ബാൽക്കണി ആണ് ഇത് വീടിനു മുന്നിലേക്ക് തുറന്നിരിക്കുന്നു. പിന്നീടുള്ളത് ഒരു യൂട്ടിലിറ്റി ഏരിയ ആണ്.

Comments are closed.