അടുക്കളയിൽ വിനാഗിരി ഉണ്ടെങ്കിൽ ഈ വീഡിയോ കാണൂ.. ആർക്കും അറിയാത്ത ഉപയോഗങ്ങൾ.!!

നമ്മുടെ എല്ലാവരുടെയും വീടുകളിൽ മിക്കപ്പോഴും വാങ്ങി സൂക്ഷിക്കുന്ന ഒന്നാണല്ലോ വിനാഗിരി. അച്ചാറുകളും ഉപ്പിലിട്ടതും കേടുകൂടാതെ സൂക്ഷിക്കുന്നതിനും മറ്റുമാണ് സാധാരണ എല്ലാവരും വിനാഗിരി ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതല്ലാതെ തന്നെ വിനാഗിരിക്ക് നിരവധി ഉപയോഗങ്ങൾ ഉണ്ട്. അവ എന്തെല്ലാമാണെന്ന് നമുക്കിവിടെ പരിചയപ്പെടാം.

ഈ കാര്യങ്ങൾ എല്ലാം ചിലപ്പോൾ നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നവ ആയിരിക്കും. എന്നാൽ അറിയാത്ത ആളുകൾക്ക് ഇവ ഏറെ പ്രയോജനകരമായിരിക്കും. നമ്മൾ പുതിയ ചില്ലു പാത്രങ്ങളും ഗ്ലാസുകളും വാങ്ങാറുണ്ട്. ഇവയുടെ മുകളിൽ ഉണ്ടാകുന്ന പ്രിന്റ് പോവുക കുറച്ചു പ്രയാസമുള്ള കാര്യം തന്നെയാണ്. ഉരച്ചു കഴുകുകയാണെങ്കിൽ പ്രിന്റിനൊപ്പം തന്നെ പാത്രങ്ങൾ വൃത്തികേടാവുകയും ചെയ്യും. ഇത് പോവാൻ അല്പം വിനാഗിരി മാത്രം മതി.

ഇതിനായി പാത്രങ്ങളിലേക്ക് കുറച്ചു വിനാഗിരി പുരട്ടുക. അല്പം സമയം കഴിഞ്ഞു കഴുകി വൃത്തിയാക്കാം. പാടുകൾ ഒന്നും ഇല്ലാതെ തന്നെ നമുക്ക് പ്രിന്റ് കളയുവാൻ സാധിക്കും. മുട്ട പുഴുങ്ങുമ്പോൾ പൊട്ടിപോകുന്നത് തടയുന്നതിനായി അല്പം വിനാഗിരി ചേർത്ത് പുഴുങ്ങിയാൽ മതി. കോഫി കപ്പിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ കളയാനും സ്റ്റീൽ ഫ്ലാസ്‌കിന്റെ ഉള്ളിൽ ക്ലീൻ ചെയ്യാനും ഇൽമ് വിനാഗിരി ഉപയോഗിക്കാം.

വിനാഗിരിയുടെ കൂടുതൽ ഉപയോഗങ്ങൾ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Spoon & Fork with Thachy എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.