മൂന്ന് സെന്റിൽ 1500 സക്വയർ ഫീറ്റിൽ അച്ഛനും മകനും പണിത അതിമനോഹര വീട്.!! 1500 Sqft Low Budget Home Tour

ഒരു വീട് എന്നത് മിക്കവരുടെയും സ്വപ്നമാണ്. എന്നാൽ ചില സാഹചര്യങ്ങൾ മൂലം പലർക്കും ഈ സ്വപ്നം നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത് വെറും മൂന്ന് സെന്റിൽ ഒരു അച്ഛനും അമ്മയും മകനും കൂടി പണിതുണ്ടാക്കിയ വീടിനെ കുറിച്ചാണ്. പത്തനംതിട്ട സ്വദേശിയായ രോഹിത്തിന്റെ ഈ വീട് പുറമേ നിന്ന് കണ്ടു കഴിഞ്ഞാൽ ആരാണെങ്കിലും ഒന്ന് നോക്കി നിന്നു പോവും.രോഹിത്തും അച്ഛനും അമ്മയും കൂടി ഏകദേശം രണ്ട് വർഷം കൊണ്ട് അവരുടെ ഡിസൈനിൽ നിർമ്മിച്ച വീടാണ് നമ്മൾ ഈ വീഡിയോയിൽ കാണുന്നത്.

വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ ചെടികൾ കൊണ്ട് നിറഞ്ഞു നിൽക്കുന്നതായി കാണാം. ലിവിങ് റൂമിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ ദിവാൻ കോട്ടിന്റെ ഇരിപ്പിടം, ചെറിയൊരു സെറ്റി കാണാൻ കഴിയും.കൂടാതെ പഴയ വീട്ടിലെ മഹാഗണിയുടെ ബാക്കി വന്ന വേസ്റ്റ് ഉപയോഗിച്ചാണ് വീടിന്റെ വാതിലുകൾ നിർമ്മിച്ചിരിക്കുന്നത്. ലിവിങ് റൂമിന്റെ അരികെ തന്നെയാണ് ഡൈനിങ് ഹാൾ. അതിമനോഹരമായിട്ടാണ് ഈയൊരു ഇരിപ്പദവും നിർമ്മിച്ചിരിക്കുന്നത്.

മഹാഗണിയുടെ വേരിന്റെ ഭാഗമാണ് വാഷ് ബേസായി ഇവിടെ നിർമ്മിച്ചിരിക്കുന്നത്. ഡിസൈനിങ് മനോഹരമായിട്ടാണ് ഇവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചുരുക്കം പറഞ്ഞാൽ ഒരു വെർട്ടിക്കൾ പൂന്തോട്ടം എന്ന് പറയാം.അടുത്തതായി കിടപ്പ് മുറിയാണ് നോക്കാൻ പോകുന്നത്. രണ്ട് പേർക്ക് സുഖകരമായി കിടക്കാൻ പറ്റിയ മുറിയും കൂടാതെ നല്ല രീതിയിൽ വായു സഞ്ചാരമുള്ള മുറിയായിട്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ആരെയും ആകർഷിക്കുന്ന അടുക്കളയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

പിന്നെ ഭിത്തിയിൽ സിമന്റ്‌ കുറച്ച് മുള വെച്ചാണ് ഇവർ ഒരുക്കിരിക്കുന്നത്. പ്രകൃതിയുമായി ഇണങ്ങി ചേർന്ന വീടാണെന്ന് പറയാം.രണ്ട് കിടപ്പ് മുറിയാണ് ഈ വീട്ടിലുള്ളത്. മുഴുവൻ 1500 സക്വയർ ഫീറ്റിലാണ് വീടുള്ളത്. ഏകദേശം 22 ലക്ഷം മുടക്കിയാണ് അച്ഛനും മകനും കൂടി വീട് നിർമ്മിച്ചിരിക്കുന്നത്. ഇന്റീരിയർ ഡിസൈനറായ രോഹിത്തിന്റെ കഴിവുകൾ വീടിന്റെ ഉള്ളിൽ കാണാൻ സാധിക്കുന്നതാണ്. ഓരോ മുറികളും ഹാളുകളും ആരെയും ആകർഷിച്ചു പോകുന്ന രീതിയിലാണ് ഒരുക്കിരിക്കുന്നത്.video credit:come on everybody

Comments are closed.