വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രയത്നത്തിൽ ആയിരിക്കും നിങ്ങൾ എല്ലാവരും, അല്ലെ. മനോഹരമായ ഇന്റീരിയർ എക്സ്റ്റീരിയർ ഡിസൈനുകൾ കൊണ്ട് ഗംഭീരമാക്കിയ ഒരു വീടാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. 15 സെന്റ് സ്ഥലത്ത് 2850 സ്ക്വയർ ഫീറ്റിൽ പണികഴിപ്പിച്ചിരിക്കുന്ന ഒരു വീടാണ് ഇത്. ഇനി നമുക്ക് വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.
ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലാണ് വീടിന്റെ ഫ്രന്റ് എലിവേഷൻ മനോഹരമാക്കിയിരിക്കുന്നത്. വീടിന്റെ ഫ്രന്റ് എലിവേഷനിൽ കോർണറുകളിൽ നൽകിയ ജനാലകൾ വ്യത്യസ്തമായൊരു മനോഹര കാഴ്ച്ച സമ്മാനിക്കുന്നു. മിതമായ സ്പേസിൽ ഒരു ഓപ്പൺ സിറ്റൗട്ട് ആണ് വീട്ടിൽ നൽകിയിട്ടുള്ളത്, അതിലേക്ക് പ്രവേശിക്കാൻ മൂന്ന് പടികളാണ് നൽകിയിരിക്കുന്നത്. ഇനി നമുക്ക് വീടിന്റെ ഉൾക്കാഴ്ചകളിലേക്ക് കടക്കാം.

സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. സ്ഥലം ഒട്ടും പാഴാക്കാതെ ലഭ്യമായ സ്ഥലം ഉപയോഗപ്രദമായ രീതിയിൽ ഉപയോഗിച്ചുകൊണ്ടാണ് ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയിൽ നിന്ന് ഒരു പാർട്ടീഷൻ നൽകിക്കൊണ്ട് വീട്ടിലെ ഫാമിലി ലിവിങ് റൂം സെറ്റ് ചെയ്തിരിക്കുന്നു, അവിടെത്തന്നെയാണ് ടിവി യൂണിറ്റും ഒരുക്കിയിരിക്കുന്നത്. ഈ ഹാളിന്റെ തന്നെ മറ്റൊരു വശത്തായിയാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്.
വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലും ഫസ്റ്റ് ഫ്ലോറിലുമായി അഞ്ച് ബെഡ്റൂമുകൾ അടങ്ങിയിരിക്കുന്നു. ഗ്രൗണ്ട് ഫ്ലോറിൽ രണ്ടും ഫസ്റ്റ് ഫ്ലോറിൽ മൂന്നും ബെഡ്റൂമുകൾ എന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. വിശാലമായ സ്പേസ് നൽകിക്കൊണ്ടാണ് അടുക്കള സെറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ, അടുക്കളയിൽ ഒരു സ്റ്റോറേജ് ഏരിയയും വർക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്. ആർക്കിടെക്റ്റ് സലീം ആണ് ഈ വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.
Comments are closed.