മൂന്ന് സെന്റിൽ 1400 സക്വയർ ഫീറ്റിൽ ബഡ്ജറ്റ് ലുക്ക് വീട്.!! 1400 Sqft 3BHK Beautiful Budget Home Tour

വെറും മൂന്ന് സെന്റിൽ 1400 സ്ക്വയർ ഫീറ്റിൽ 3 കിടപ്പ് മുറികൾ ഉള്ള വീടാണ് നോക്കാൻ പോകുന്നത്. മുൻവശത്തെ എലിവേഷൻ എടുത്ത് പറയേണ്ട സംഗതി തന്നെയാണ്. സിറ്റ്ഔട്ട്‌ നോക്കുകയാണെങ്കിൽ ചെറിയൊരു സ്പേസിലാണ് ഒരുക്കിരിക്കുന്നത്. കൂടാതെ ചെറിയ കൈവരിയും നൽകിട്ടുണ്ട്. ഗ്രാനൈറ്റാണ് സിറ്റ്ഔട്ടിലെ ഫ്ലോറിൽ ചെയ്തിരിക്കുന്നത്. ആഞ്ഞലി, മഹാഗണി എന്നീ തടികൾ കൊണ്ട് നിർമ്മിച്ച വാതിലാണ് നിർമ്മിച്ചിരിക്കുന്നത്.ലിവിങ് ഹാൾ നോക്കുമ്പോൾ അത്യാവശ്യം സ്പേസ് കാണാൻ കഴിയും. മൂന്ന് പാളികൾ ഉള്ള ജനാലുകളും ഇവിടെ നൽകിട്ടുണ്ട്.

ഫ്ലോറിൽ കജാരിയുടെ ടൈൽസുകളാണ് ഒരുക്കിരിക്കുന്നത്. ഡൈനിങ് ഏരിയയിലേക്ക് വന്ന് കഴിഞ്ഞാൽ ആറ് പേർക്ക് ഇരുന്ന് കഴിക്കാൻ പറ്റിയ സ്ഥലമുണ്ട്. അതിന്റെ പുറകിൽ തന്നെ പടികൾ നൽകിട്ടുണ്ട്. പടികളുടെ താഴെ ഇൻവെർട്ടർ വെക്കാൻ ഒരു സ്പേസും ഒരുക്കിട്ടുണ്ട്.സീലിംഗ് വർക്കുകൾ ഒന്നും ഇവിടെ ചെയ്തിട്ടില്ല. അടുക്കളയുടെ വാതിലുകളാണ് മറ്റു വാതിലുകളിൽ നിന്നും വ്യത്യസ്തമാക്കിരിക്കുന്നത്. തടി കൊണ്ട് നിർമ്മിച്ചതാണെങ്കിലും ഭൂരിഭാഗവും ഗ്ലാസ്സ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അടുക്കളയിൽ കയറുമ്പോൾ തന്നെ ഒരേ തരത്തിലുള്ള ടൈൽസുകളാണ് ഉള്ളത്.

ഒരു മൂന്ന് പേർക്ക് നിന്ന് കൈകാര്യം ചെയ്യാൻ കഴിയുന്ന സ്ഥലം അടുക്കളയിലുണ്ട്. എൽ ആകൃതിയിലുള്ള വർക്കുകളാണ് ടോപ്പ് ചെയ്തിരിക്കുന്നത്.കാബോർഡ് വർക്കുകൾ ചെയ്തിരിക്കുന്നത് പിവിസി ബോർഡുകൾ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. കിടപ്പ് മുറികൾ നോക്കുകയാണെങ്കിൽ കാഴ്ച്ചയിൽ അത്യാവശ്യം വലിപ്പമുള്ളതാണ്. സ്കിൻ വാതിലുകളാണ് മുറികളുടെ വാതിലുകളിൽ നൽകിരിക്കുന്നത്. അറ്റാച്ഡ് ബാത്രൂമും ക്രെമികരിച്ചിട്ടുണ്ട്. അത്യാവശ്യം വലിപ്പമുള്ള ബാൽക്കണിയാണ് കാണാൻ കഴിയുന്നത്. കൂടാതെ ഡിസൈൻ വർക്കുകൾ ചെയ്തിട്ടുണ്ട്. സിറ്റ്ഔട്ടിന്റെ വലിപ്പ കുറവ് ബാൽക്കണിയിലേക്ക് വരുമ്പോൾ തീർന്നു കിട്ടും. video credit:Start Deal

 • Location : Ernakulam
 • TOTAL – 1400 SQF
 • Plot Area – 3 Cent
 • GROUND FLOOR
 • Car porch
 • Sit out
 • Living room
 • Dining room
 • Master bedroom + bathroom
 • Guest Bedroom + bathroom
 • Kitchen
 • FIRST FLOOR
 • Living room
 • Bedroom + bathroom
 • Balcony

Comments are closed.