630 സ്ക്വയർഫീറ്റിൽ 14 ലക്ഷത്തിന് നിർമ്മിച്ച യൂറോപ്പ്യൻ മോഡൽ വീട്.!! 14 Lakhs Modern Home 630 Sqft | Low Budget Home with Interior
എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി അതി മനോഹരമായി ഡിസൈൻ ചെയ്ത തൃശ്ശൂർ ജില്ലയിൽ ഉള്ള ഒരു വീടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പൂർണ്ണമായും വൈറ്റ് തീം പിന്തുടർന്ന് നിർമിച്ച ഈ ഒരു ഒറ്റ നില വീടിന് വളരെയധികം പ്രത്യേകതകളാണ് ഉള്ളത്. രണ്ട് ബെഡ്റൂമുകളോട് കൂടിയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ മുറ്റം കോൺക്രീറ്റ് ടൈലുകൾ ഉപയോഗിച്ച് മനോഹരമായി പാകിയിരിക്കുന്നു. അതിന് ചുറ്റും പച്ചപ്പ് നിറയ്ക്കാനായി ചെടികളും നൽകിയിട്ടുണ്ട്. വീടിന്റെ പ്രധാന വാതിലുകൾ, ജനാലകൾ എന്നിവ യുപിവിസി ടഫൻഡ് ഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
അതുകൊണ്ടു തന്നെ വീട്ടിനകത്തേക്ക് ആവശ്യത്തിന് വെളിച്ചം ലഭിക്കുകയും ചെയ്യും.വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു ചെറിയ ലിവിങ് ഏരിയയ്ക്ക് ഇടം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഡാർക്ക് ഗ്രീൻ നിറത്തിൽ ഒരു സോഫ അതിന് ഓപ്പോസിറ്റ് ആയി ഒരു ടിവി യൂണിറ്റ് എന്നിവ സജ്ജീകരിച്ചു നൽകിയിരിക്കുന്നു. ലിവിങ് ഏരിയയുടെ കോർണർ സൈഡിലായി നാലു പേർക്ക് ഇരുന്നു കഴിക്കാവുന്ന രീതിയിൽ കസ്റ്റമൈസ് ചെയ്ത ഡൈനിങ് ഏരിയ നൽകിയിട്ടുണ്ട്. ഇവിടെ വൈറ്റ് നിറത്തിലുള്ള പെബിൾസ് നൽകി ചെറിയ ഒരു കോർട്ടിയാഡ് മാതൃക പരീക്ഷിച്ചിട്ടുണ്ട്. ഡൈനിങ്ങിന്റെ ഭാഗത്ത് നിന്നും ഓപ്പൺ കിച്ചൻ രീതിയിൽ ആണ് അടുക്കള നൽകിയിട്ടുള്ളത്.

അടുക്കളയിൽ തന്നെ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിവയ്ക്ക് പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി നൽകിയിരിക്കുന്നു. വീടിന്റെ ഉൾഭാഗവും വൈറ്റ് തീമിൽ തന്നെയാണ് നൽകിയിട്ടുള്ളത്. ഫ്ലോറിങ്ങിനായി 60*60 സൈസിലുള്ള പേൾ വൈറ്റ് ടൈൽ ആണ് ഉപയോഗിച്ചിട്ടുള്ളത്.എല്ലാവിധ സൗകര്യങ്ങളും നൽകി കൊണ്ടാണ് രണ്ട് ബെഡ്റൂമുകളും ഒരുക്കിയിട്ടുള്ളത്. ബെഡ്റൂമിലേക്ക് ആവശ്യത്തിന് വായുവും
വെളിച്ചവും ലഭിക്കുന്നതിനായി വലിയ ഓപ്പൺ ഗ്ലാസ് വിൻഡോകൾ നൽകിയിരിക്കുന്നു. മാത്രമല്ല ഒഴിവ് സമയങ്ങളിൽ ഇരിക്കാനായി ഇവിടെ ചെറിയ ഒരു സീറ്റിംഗ് അറേഞ്ച്മെന്റും നൽകിയിട്ടുണ്ട്. ഇതേ രീതിയിൽ തന്നെയാണ് രണ്ടാമത്തെ ബെഡ്റൂമും ഒരുക്കിയിട്ടുള്ളത്.അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോട് കൂടിയാണ് രണ്ട് ബെഡ്റൂമുകളും നൽകിയിട്ടുള്ളത്. Video credit : Remit Mithra
Location -Thrissur
Builder -Faisal RV
Total area- 230 sqft
1)sitout
2)Living +dining
3)2 bedroom+bathroom
4)Kitchen
Comments are closed.