വീടുവയ്ക്കാൻ സ്ഥലം ഇല്ലേ.!! മൂന്നര സെന്റിൽ 1350 സ്ക്വയർഫീറ്റിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മനോഹരമായ ഒരു വീട്.!! 1350 Sqft Beautiful Home Tour

വളരെ ചുരുങ്ങിയ ബഡ്ജറ്റിൽ ഒരു വീട് വയ്ക്കാൻ ആർക്കാണ് താല്പര്യം ഇല്ലാത്തത്. വളരെ ചുരുങ്ങിയ സ്ഥലം മാത്രമാണ് ഉള്ളത് എങ്കിലും മനോഹരമായ ഒരു വീട് ഒരുക്കാം. മൂന്നര സെന്റ് സ്ഥലത്ത് 1350 സ്ക്വയർ ഫീറ്റിൽ 23 ലക്ഷം രൂപ ചെലവിൽ നമുക്ക് ഈ പ്ലാൻ ഉണ്ടാക്കിയെടുക്കാം. ആത്മാർത്ഥതയും നമുക്ക് ആവശ്യത്തിനനുസരിച്ചുള്ള ഡിസൈനും ഉണ്ടെങ്കിൽ ഏതൊരു ചെറിയ സ്ഥലത്തും വീട് ഒരുക്കാൻ സാധിക്കും. കെട്ടിടത്തിന്റ ചുമര് ചെയ്തിരിക്കുന്നത് നാച്ചുറൽ സ്റ്റോൺ വർക്ക് കൊണ്ടാണ്.വീട്ടിലേക്ക് കയറുമ്പോൾ തന്നെ ആദ്യം ഒരു ചെറിയ സിറ്റൗട്ട് ആണ്.

സിറ്റൗട്ടിൽ നിന്നും നേരെ ഹാളിലേക്ക് എത്തുന്നു. വീടിന്റെ മെയിൻ ഡോർ നിർമ്മിച്ചിരിക്കുന്നത് പിക്കോട എന്ന മരം കൊണ്ടാണ്. വീടിന്റെ ഹോൾ എന്ന് പറയുമ്പോൾ അത് ലിവിങ് ഏരിയ ഡൈനിങ് ഏരിയ ടിവി ഏരിയ എന്നിവയുടെ കോമ്പിനേഷനാണ്. ലിവിങ് ഹാളിനെയും ഡൈനിങ് ഹാൾനെയും വേർതിരിക്കുവാൻ ഇടയിൽ ഒരു പാർട്ടീഷൻ കൊടുത്തിട്ടുണ്ട്. ഡൈനിങ് ടേബിൾ നാല് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്ന രീതിയിലാണ് സെറ്റ് ചെയ്തിട്ടുള്ളത്.ഹാളിൽ ഒരു കോർണറിൽ ആയാണ് സോഫ അറേഞ്ച് ചെയ്തിരിക്കുന്നത്.

വീടിന്റെ താഴെ നിലയിൽ നിന്നു തന്നെയാണ് മുകളിലേക്കുള്ള സ്റ്റെയർ ഒരുക്കിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ ആണ് ആദ്യത്തെ ബെഡ്റൂം ഉള്ളത്. ഇത് അറ്റാച്ച്ഡ് ആണ്. മനോഹരമായാണ് വീടിന്റെ ഇന്റീരിയർ ചെയ്തിരിക്കുന്നത്. വീട്ടിലേക്ക് ആവശ്യമുള്ള ലൈറ്റ് കറക്റ്റ് ആയി തന്നെ അറേഞ്ച് ചെയ്തിരിക്കുന്നു. വീടിന്റെ ഫ്ലോറിങ് ചെയ്തിരിക്കുന്നത് വിട്രിഫൈഡ് ടൈൽസ് ആണ്. സ്റ്റെയർ കയറി മുകളിലെത്തിയാൽ ചെറിയൊരു ലിവിങ് ഹാളും 2 ബെഡ് റൂമുകളും അടങ്ങിയിരിക്കുന്നു. രണ്ട് ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്റൂം ആണ്.

ചെറിയൊരു ബാൽക്കണിയും നമുക്കിവിടെ കാണാൻ സാധിക്കും. പിന്നീടുള്ളത് ചെറിയൊരു യൂട്ടിലിറ്റി ഏരിയ ആണ്. അതിനടുത്തായി തന്നെയാണ് മുകളിലെ ബെഡ്റൂം സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ കിച്ചൺ വളരെ സിമ്പിൾ ആയ ഡിസൈനിൽ ആണ്. എല്ലാ സൗകര്യങ്ങളും ഒരു കിച്ചണിൽ തന്നെയാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. ആവശ്യമുള്ള കബോർഡുകൾ, മറ്റ് സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. വീടിനു പുറത്തായി ഒരു ബാത്റൂം കൂടി അറേഞ്ച് ചെയ്തിട്ടുണ്ട്.വീട് വയ്ക്കാൻ സ്ഥലമില്ല എന്ന് പറയുന്നവർക്ക് എല്ലാ സൗകര്യങ്ങളോടും കൂടി വളരെ നല്ലൊരു മാതൃകയാണ് ഈ വീട്.

Comments are closed.