അത്ഭുതമായി കുഞ്ഞുവീട് .!! 3 സെന്റ് സ്ഥലത്ത് 700 സ്ക്വയർ ഫീറ്റിൽ 13 ലക്ഷത്തിന് ഒരു വീട്.!! 13 Lakh 700sqt 3cent Low Budget House and Interior

13 ലക്ഷത്തിന് ഒരു വീട് വെക്കാൻ പറ്റുമോ? കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു അല്ലേ..!എന്നാൽ ഇത് യാഥാർഥ്യമാവുകയാണ് 13 ലക്ഷത്തിന് 700 സ്ക്വയർ ഫീറ്റിൽ 3 സെന്റ് സ്ഥലത്ത് ഒരു വീട് ഒരുക്കാം. വീട്ടിലേക്ക് കയറുമ്പോൾ ആദ്യം ഉള്ളത് ചെറിയൊരു സിറ്റൗട്ട് ആണ്. വീടിന്റെ വാതിലിന് കട്ടിള ചെയ്തിരിക്കുന്നത് ഇരുമ്പു കൊണ്ടാണ്, കൂടാതെ ഫ്രണ്ട് ഡോർ ചെയ്തിരിക്കുന്നത് മരം കൊണ്ടാണ്.

ഫ്രണ്ട് ഡോർന് സൈഡിലായി നീളത്തിൽ ഒരു വിൻഡോ കൊടുത്തിട്ടുണ്ട്. ഉള്ളിലേക്ക് കടക്കുമ്പോൾ ആദ്യം ഉള്ളത് ഒരു ഹാൾ ആണ് ഈ ഹാളിൽ തന്നെയാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. ആറു പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഡൈനിങ് ടേബിൾ സെറ്റ് ചെയ്തിരിക്കുന്നത്.ഈ വീടിന്റെ ഏറ്റവും വലിയ അട്രാക്ഷൻ എന്ന് പറയുന്നത് ഇതിന്റെ സ്റ്റെയർ ആണ്.

വളരെ ഭംഗിയായി ഡിസൈനോടുകൂടി അറേഞ്ച് ചെയ്തവയാണ് ഇത്. ജി ഐ പൈപ്പുകൾ ഉപയോഗിച്ച് അതിന്റെ മുകളിൽ വുഡ് ഉപയോഗിച്ചാണ് സ്റ്റെപ്പ് നിർമ്മിച്ചിരിക്കുന്നത്. ജിഐ പൈപ്പുകൾ ഉപയോഗിച്ച് തന്നെ വീടിനകത്ത് കൊടുത്തിട്ടുള്ള പാർട്ടീഷനുകൾ വീടിനെ കൂടുതൽ സുന്ദരമാക്കുന്നു. ബാത്റൂമും വാഷിംഗ് ഏരിയയും മറക്കുന്ന രീതിയിലുള്ള പാർട്ടീഷൻ മറ്റൊരു ആകർഷണമാണ് .

2 ബെഡ് റൂമുകൾ ആണുള്ളത്,വളരെ സിമ്പിൾ ഡിസൈൻ ഇൽ ആണ് രണ്ടും നിർമ്മിച്ചിരിക്കുന്നത്. കിച്ചൺ ഏതൊരു വീടിനെയും പോലെ തന്നെ വളരെ സ്പേഷ്യസ് ആയിട്ടാണ് കൊടുത്തിട്ടുള്ളത്. കബോർഡുകളും പ്രത്യേകമായി അറേഞ്ച് ചെയ്ത റാക്കുകളും കിച്ചണിൽ അടങ്ങിയിരിക്കുന്നു. വളരെ ചുരുങ്ങിയ സ്ഥലത്ത് വളരെ മനോഹരമായ ചെയ്യാൻ പറ്റുന്ന ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടാണിത്. video credit:KL10 KITCHEN&HOMES

Rate this post

Comments are closed.