ലാളിത്തം സൗന്ദര്യമേകിയ വീട്.!! 13 സെന്റിൽ രണ്ടു നിലകളിലായി വിശാലമായി ഒരുക്കിയ ആരും കൊതിക്കുന്ന വ്യത്യസ്തമായ ഡിസൈൻ.!! 13cent Stunning Interior Home Tour

13 സെന്റ് സ്ഥലത്ത് 2457 സ്ക്വയർ ഫീറ്റിൽ രണ്ടു നിലകളായുള്ള ഒരു വീടാണിത്.വീടിന്റെ ഇന്റീരിയർ വളരെ മനോഹരമായി ചെയ്തിരിക്കുന്നു. നാല് ബെഡ്റൂം, കിച്ചൺ, ഹാൾ എന്നിയാണ് വീടിന്റെ മെയിൻ പ്ലാൻ. വീടിന്റെ മുൻപിലായി തന്നെ വലിയ നീളത്തിലുള്ള ഒരു വരാന്ത കൊടുത്തിരിക്കുന്നു. ഇതുതന്നെയാണ് വീടിന്റെ സിറ്റൗട്ട്.ഇവിടെ ആളുകൾക്ക് ഇരിക്കാനുള്ള ചെയറും മറ്റും അറേഞ്ച് ചെയ്തിരിക്കുന്നു. രണ്ട് പാളികളായി തുറക്കുന്ന തരത്തിൽ ആണ് മെയിൻ ഡോർ കൊടുത്തിരിക്കുന്നത്. വീടിന്റെ നിലം ചെയ്തിരിക്കുന്നത് മാർബിളിലാണ്.

വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ നീളത്തിലുള്ള ഒരു ഫോയർ ആണ് ഉള്ളത്.ഫോയറിന്റെ ഇടതുഭാഗത്തായി ഗസ്റ്റ് ലിവിങ് റൂം കൊടുത്തിരിക്കുന്നു. ഇവിടെയുള്ളത് എൽ ഷേപ്പിൽ ഉള്ള ഒരു സോഫ സിറ്റിങ് ആണ്.മനോഹരമായ സീലിങ്ങോട് കൂടി ഒരു ഹാങ്ങിങ് ലൈറ്റ് ഇവിടെ കൊടുത്തിട്ടുണ്ട്.ലിവിങ് ഏരിയക്കും ഡൈനിങ് ഏരിയക്കും ഇടയിലായി വുഡൻ പാനലിങ്ങ് ചെയ്തിരിക്കുന്നു.ഫോയർ വാളിലാണ് ടിവി യൂണിറ്റ് സെറ്റ് ചെയ്തിരിക്കുന്നത്.പിന്നീട് വരുന്നത് ഡൈനിങ് ഹാൾ ആണ്. ഡൈനിങ് ഹാളിലും സീലിംഗ് ചെയ്ത് ഒരു ഹാങ്ങിങ് ലൈറ്റ് കൊടുത്തിട്ടുണ്ട്.

ഡൈനിങ് ഹാളിന്റെ വലതുവശത്തായി ഒരു ബെഡ്റൂംവരുന്നു. സ്റ്റെയറിന് താഴെയായി ഡൈനിങ് ഹാളിൽ വരാത്തക്ക വിധമാണ് വാഷ് ഏരിയ കൊടുത്തിരിക്കുന്നത്. അധിക വർക്കുകളും ചെയ്തിരിക്കുന്നത് മൾട്ടി വുഡിൽ ആണ്.വീട്ടിൽ അങ്ങിങ്ങായി വളരെ ഭംഗിയായി തന്നെ എൽഇഡി ലൈറ്റുകൾ കൊടുത്തിരിക്കുന്നു. ഇത് വീടിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു. താഴെയുള്ള രണ്ട് ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്റൂം വരുന്നവയാണ്. വളരെ സ്പേഷ്യസ് ആയി തന്നെയാണ് ബെഡ്റൂമിന്റെ അറേഞ്ച്മെന്റുകൾ ചെയ്തിരിക്കുന്നത്.
വിശാലമായ കിച്ചൺ ആണ് വീടിന് ഉള്ളത്. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി അടുക്കള കൂടുതൽ മനോഹരമാക്കിയിരിക്കുന്നു.

ആവശ്യത്തിനുള്ള എല്ലാ സ്റ്റോറേജ് സ്പേസുകളുംകിച്ചണിൽ അറേഞ്ച് ചെയ്തിട്ടുണ്ട്.കിച്ചണിൽ നിന്നും മറ്റൊരു വർക്ക് ഏരിയയിലേക്ക് കടക്കുന്നു. കിച്ചണിൽ നിന്നും വർക്ക് ഏരിയയിലേക്ക് ഒരു വിൻഡോ കൊടുത്തിട്ടുണ്ട്. വീടിന്റെ ഫസ്റ്റ് ഫ്ലോറിലേക്ക് വരുമ്പോൾ ഒരു ലിവിങ് സ്പേസ് കൊടുത്തിരിക്കുന്നു. രണ്ട് ബെഡ്റൂമുകളാണ് വരുന്നത് ഒന്ന് അറ്റാച്ച്ഡ് ബാത്റൂം ആണ് കൂടാതെ ഒരു കോമൺ ബാത്റൂമും ഇവിടെ സെറ്റ് ചെയ്തിരിക്കുന്നു. വീടിനുള്ളിലേക്ക് കൃത്യമായി പ്രകാശം കടന്നുവരുന്ന രീതിയിലാണ് വീടിന്റെ ജനലുകൾ അറേഞ്ച് ചെയ്തിരിക്കുന്നത്.ഫസ്റ്റ് ഫ്ലോറിൽ കടന്നുവരുമ്പോൾ തന്നെ ലിവിങ് ഹാളിലായി മനോഹരമായി സീലിംഗ് ചെയ്യുകയും ഹാങ്ങിങ് ലൈറ്റ് കൊടുക്കുകയും ചെയ്തിട്ടുണ്ട്.video credit:Annu’s World

Comments are closed.