
ചേനയുടെ തൊലി കളയാൻ ഇനി എന്തെളുപ്പം.!! കൈ ചൊറിയാതെ ഇനി എളുപ്പത്തിൽ ചേന വൃത്തിയാക്കാം.. ഒപ്പം മറ്റു ചില അടുക്കളനുറുങ്ങുകളും.!! 12 Incredible Tips Malayalam
12 Incredible Tips Malayalam : അടുക്കളപ്പണി തീർത്താൽ തന്നെ വീട്ടമ്മമാർക്ക് ഏറെ ആശ്വാസമാണ്. ഇനി പുറത്ത് ജോലിക്ക് പോവുന്നവർക്കാണെങ്കിലോ? അടുക്കളപ്പണി ഏറെ ഭാരിച്ച ഒരു കാര്യമാണ്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നതിന്റെ ഇടയിൽ എളുപ്പമുള്ള വിഭവങ്ങൾ തയ്യാറാക്കാനാവും ശ്രമിക്കുക. ഇനി അടുക്കള ജോലികൾ എളുപ്പമാക്കാനുള്ള 12 ടിപ്സ് ആണ് ഇതോടൊപ്പം കാണുന്ന വീഡിയോ. ചേന തൊലി കളഞ്ഞു
കഴിയുമ്പോൾ പലർക്കും ഉണ്ടാവുന്ന പ്രശ്നമാണ് ചൊറിച്ചിൽ. അതൊഴിവാക്കാനായി ഒരു ഫോർക്ക് കൊണ്ട് കുത്തിപ്പിടിച്ചതിന് ശേഷം ഫോർക്ക് കൊണ്ടോ ഗ്രേറ്റർ കൊണ്ടോ തൊലി ചെത്തി കളയുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമുക്ക് ചേനയിൽ കൈ കൊണ്ട് തൊടുകയേ വേണ്ട. നമ്മൾ ഇപ്പോൾ എന്തു പച്ചക്കറി വാങ്ങിയാലും വിഷാംശം ഉള്ളിൽ ചെല്ലും എന്ന ഭയത്തോടെയാണ് ഉപയോഗിക്കുന്നത്. സവാളയിലെ

വിഷത്തിന്റെ അംശം ഒരു പരിധി വരെ നമുക്ക് കളയാൻ സാധിക്കും. സവാള വൃത്തിയാക്കുമ്പോൾ അടിവശവും മുകൾ വശവും ചെത്തി കളഞ്ഞതിന് ശേഷം തൊലി കൂടാതെ ഒരു ലേയർ സവാളയും കൂടി പൊളിച്ചു കളഞ്ഞാൽ മതി. അതു പോലെ തന്നെ പച്ചക്കറി ഒക്കെ അരിയുമ്പോൾ അടുക്കള എളുപ്പത്തിൽ വൃത്തിയാക്കാനായി പച്ചക്കറി അരിയുമ്പോൾ തന്നെ കട്ടിങ് ബോർഡിനോട് ചേർത്ത് ഒരു കവറും കൂടി തൂക്കി ഇട്ടാൽ മതി.
ഇങ്ങനെ ചെയ്യുന്നതിലൂടെ വേസ്റ്റ് എടുത്തു കളയാനായി വീണ്ടും മിനക്കെടുകയേ വേണ്ട. ബിരിയാണി അരി വാങ്ങി വയ്ക്കുമ്പോൾ കഴുകി ഉണക്കിയ പാത്രത്തിൽ ഇട്ടു വച്ചാൽ ഒരുപാട് നാൾ ചെള്ള് കയറാതെ സൂക്ഷിക്കാൻ കഴിയുന്നതാണ്. അതിനായി ഇതിലേക്ക് ഒരൽപ്പം ഗ്രാമ്പുവോ കറുവപട്ടയോ ഇട്ടു കൊടുത്താൽ മതിയാവും. ഇത് വെള്ളത്തിലിട്ടു കുതിർത്തതിന് ശേഷം വേവിച്ചാൽ വളരെ വേഗം വേവുകയും ചെയ്യും. ഇതു പോലെയുള്ള നല്ല ടിപ്സ് അറിയാനായി വീഡിയോ മുഴുവനായും കാണുക. Video Credit : Thoufeeq Kitchen
Comments are closed.