പന്ത്രണ്ടരലക്ഷം രൂപയ്ക്ക് നാല് സെന്റിൽ പണിയാവുന്ന മനോഹരമായ വീടും പ്ലാനും.!!

“പന്ത്രണ്ടരലക്ഷം രൂപയ്ക്ക് നാല് സെന്റിൽ പണിയാവുന്ന മനോഹരമായ വീടും പ്ലാനും” ഓരോ വീടുകളും അവയുടെ നിർമാണത്തിനുള്ള വ്യത്യസ്തത കൊണ്ട് കൂടുതൽ മേന്മയുള്ളതും ആയിത്തീരാറുണ്ട്.. കൂടിയ സ്ഥലത്ത് മാത്രമേ നല്ല വീടുകൾ പണിയുവാൻ സാധിക്കുകയുള്ളു എന്നതാണ് മിക്കവരുടെയും ധാരണ. എന്നാൽ നാല് സെന്റ്റ് പ്ലോട്ടിൽ പണിയാവുന്ന ഒരു മനോഹരമായ വീടും പ്ലാനും ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഈ വീടിന് രണ്ടു ബെഡ്‌റൂമുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എങ്കിലും കൂടുതൽ ബെഡ്റൂമുകൾ ഇവിടെ ഉൾപ്പെടുത്താവുന്നതാണ്. ഏകദേശം 1050 sqft ആണ് ഈ വീടിന്റെ മുഴുവൻ വിസ്തൃതി. സിറ്ഔട്ടിൽ നിന്നും മനോഹരമായ ലിവിങ് ഹാളിലേക്ക് ആണ് കേറുന്നത്. കൂടാതെ ഡൈനിങ്ങ് ഹാൾ കൂടി ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റീരിയർ ഡിസൈനിന്റെ ഭാഗമായി ലിവിങ് ഹാളിൽ നിന്നും ഡൈനിങ്ങ് ഹാളിലേക്കായി

വുഡൻ പാർട്ടീഷൻ ഉള്ളത് കൊണ്ട് തന്നെ വാൾ പാർട്ടീഷൻ ഒഴിവാക്കിയിരിക്കുന്നു. കൂടാതെ 6 പേർക്ക് ഇരുന്നു കഴിക്കുവാനുള്ള സൗകര്യവും ഇവിടെ ഉണ്ട്. പ്രധാനമായും രണ്ടു ബെഡ്‌റൂമുകളാണ് ഉള്ളത്. വെളിച്ചത്തിനും കാറ്റിനുമായി മികച്ച ക്രോസ് വെന്റിലേഷൻ നൽകിയിട്ടുണ്ട്. ഈ ഒരു ബെഡ്റൂമിന് അറ്റാച്ചഡ് ബാത്റൂമും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റെയറിന് താഴെയായി ഒരു കോമ്മൺ ബാത്രൂം കൂടി

ഡിസൈൻ ചെയ്തിട്ടുണ്ട്. ഈ ടോയ്‌ലറ്റ് സ്റ്റെയർന്നു അടിയിലേക്കാക്കി സ്പേസ് കുറക്കുവാനും പുറത്തേക്ക് നീക്കി സ്‌പേസ് കുറക്കുകയും ചെയ്യാം. ഇത് നമ്മുടെ താല്പര്യപ്രകാരം ചെയ്യാവുന്നതാണ്. മുകളിൽ ഓപ്പൺ ടെറസ് ആണുള്ളത്. കൂടുതൽ കിടപ്പു മുറികൾ ആവശ്യമുള്ളവർക്ക് മുകളിൽ കിടപ്പു മുറികൾ പണിയാവുന്നതാണ്. നല്ല രീതിയിൽ ഈ ഭവനം പൂർത്തീകരിക്കാൻ 16 ലക്ഷം രൂപയാണ് ചിലവ് വരുന്നത്. Video Credit : Suneer media

Comments are closed.