1100 sqft ൽ 16 ലക്ഷം രൂപ ചിലവിൽ നിർമിച്ച ട്രഡീഷണൽ വീട്.. വീടിനെക്കുറിച്ചു കൂടുതൽ അറിയാം.!! 1100sqft Beautiful Traditional Home Tour

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകൾക്കും ഏറെ താല്പര്യം പഴയ ഡിസൈനിൽ ഉള്ള വ്യത്യസ്തമായ വീടുകൾ നിർമിക്കുവാൻ ആണ്. ഇന്റർലോക്ക് ബ്രിക്സ് ഉപയോഗിച്ച് ചിലവ് കുറഞ്ഞ രീതിയിൽ കേരളം തനിമയിൽ നിർമിച്ച ഒരു മനോഹരമായ ഒരു വീടിനെക്കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. 1100 sqft ൽ നിർമിച്ചിരിക്കുന്ന ഈ വീടിന് ഏകദേശം വന്നിരിക്കുന്ന ചിലവ് 16 ലക്ഷം രൂപയാണ്. ഇതിൽ ഇന്റീരിയർ

ഉൾപ്പെടുത്താതെ ആണ് ഈ തുക വന്നിരിക്കുന്നത്. പടികൾ കയറി ചെല്ലുന്ന ഭാഗത്തായി സ്റ്റീലിന്റെ ഒരു ചെറിയ ഡോർ കൊടുത്തിരിക്കുന്നു. മനോഹരമായ രീതിയിൽ ചെറുപടിയും സെറ്റ് ചെയ്തിട്ടുണ്ട്. പ്രധാന വാതിൽ കടന്ന് ചെല്ലുന്നത് വിശാലമായ ലിവിങ് ഹാളിലേക്കാണ്. സിറ്ഔട്ടിൽ നിന്നും നേരിട്ട് പൂജ മുറി കാണുന്ന രീതിയിലാണ് പൂജാമുറി ക്രമീകരിച്ചിരിക്കുന്നത്. ഇ വീടിന് രണ്ടു കിടപ്പു മുറികളാണ് ഉള്ളത്. ലിവിങ് സ്പേസിൽ

നിന്നും ഏറ്റവും അടുത്തായി ഒരു ബെഡ്‌റൂം സെറ്റ് ചെയ്തിരിക്കുന്നു. അറ്റാച്ചഡ് ബാത്രൂം സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യം കാറ്റും വെളിച്ചവും ലഭ്യമാക്കുന്നതിനായി വലിയ ജനലുകളാണ് കൊടുത്തിരിക്കുന്നത്. അടുത്തത് മാസ്റ്റർ ബെഡ്‌റൂം ആണ്. ഇതും അറ്റാച്ഡ് ബാത്രൂം സൗകര്യം ഉള്ളവയാണ്. ലിവിങ് അറയിൽ നിന്നും ഡൈനിങ്ങ് ഹാളിലേക്ക് പ്രവേശിക്കാം. 6 കസേരയും മേശയും സെറ്റ് ചെയ്യുവാനുള്ള സൗകര്യം ഉണ്ട്.

ഡൈനിങ്ങ് ഹാളിൽ നിന്നും നേരിട്ട് കടക്കുവാൻ സാധിക്കുന്ന രീതിയിലാണ് അടുക്കള. മികച്ച സ്റ്റോറേജ് സൗകര്യം അടുക്കളയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വെള്ളം തെറിക്കുന്നതിനുള്ള സാധ്യത മുൻകൂട്ടി കണ്ടത് കൊണ്ട് തന്നെ ചുവരിലെ പകുതിയോളം ടൈൽ ഒട്ടിച്ചിട്ടുണ്ട്. കൂടാതെ വർക്ക് ഏരിയ, കോമ്മൺ ബാത്രൂം, കോമ്മൺ ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടുതൽ ഈ വീടിനെക്കുറിച്ചു അറിയുവാൻ വീഡിയോ കാണൂ.. Video Credit

Comments are closed.