1000 സക്വയർ ഫീറ്റുള്ള 3BHK അടങ്ങിയ വീട് ചുരുങ്ങിയ ചിലവിൽ എങ്ങനെ സ്വന്തമാക്കാമെന്ന് നോക്കാം.!! 1000 Sqft 3 BHK Low Budget Home Tour

ചുരുങ്ങിയ ചിലവിൽ നല്ലൊരു മോഡേൺ വീട് എങ്ങനെ നിർമ്മിക്കാമെന്ന് നോക്കാം. മുൻഭാഗത്ത് നിന്നും നോക്കുമ്പോൾ അതിമനോഹരമായിട്ടാണ് കാണാൻ സാധിക്കുന്നത്. അത്യാവശ്യം നല്ലൊരു മോഡേൺ എലിവേഷനാണ് ഈ വീടിനു നൽകിരിക്കുന്നത്. വൈറ്റ് ആൻഡ് ഗ്രെ നിറത്തിന്റെ കോമ്പിനേഷൻ ഉപയോഗിച്ചതു കൊണ്ട് തന്നെ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നുണ്ട്. ഓപ്പൺ സിറ്റ്ഔട്ടാണ് ഈ വീടിനു നൽകിരിക്കുന്നത്.

മീഡിയം സൈസുള്ള ഒരു ലിവിങ് ഹാളാണ് ഈ വീടിനു വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ട് വശങ്ങളായിട്ടാണ് സെറ്റി ലിവിങ് ഹാളിൽ സെറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ചുമരിൽ ഒരു കബോർഡ് വർക്ക് നൽകിട്ടുണ്ട്. ലൈവിഗ് ഹാൾ കഴിഞ്ഞാൽ അടുത്തായി കാണാൻ കഴിയുന്നത് ഡൈനിങ് ഹാളാണ്. ഡൈനിങ് ഹാളും മീഡിയം സൈസിലുമാണ് ഒരുക്കിരിക്കുന്നത്. അത്യാവശ്യം ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് ഹാളാണ് ഇവിടെ കാണുന്നത്.

ഡൈനിങ് ഹാളിന്റെ ഒരു വശത്ത് തന്നെ വാഷ് ബേസ് ഒരുക്കിട്ടുണ്ട്. മീഡിയം സൈസിലുള്ള മൂന്ന് കിടപ്പ് മുറികളാണ് ഉള്ളത്. ഡബിൾ കോട്ട് ബെഡ് ഈ മൂന്ന് മുറികളിലും ഇടാൻ കഴിയുന്നതാണ്. മൂന്ന് കിടപ്പ് മുറികളിലും മൂന്ന് പാളികളുടെ രണ്ട് ജനാലുകൾ നൽകിട്ടുണ്ട്. 1000 ചതുരശ്ര അടി താഴെയായിട്ടും മൂന്ന് മുറികളിലും നല്ലൊരു അറ്റാച്ഡ് ബാത്രൂം സജ്ജീകരിച്ചിട്ടുണ്ട്.

അത്യാവശ്യം സ്പേസുള്ള അടുക്കളയാണ് ഇവിടെ നൽകിരിക്കുന്നത്. വെന്റിലേഷനു വേണ്ടി മൂന്ന് പാളികലുള്ള ഒരു ജനാലും നൽകിട്ടുണ്ട്. എൽ ആകൃതിയിലാണ് അടുക്കള ഒരുക്കിരിക്കുന്നത്. കൂടാതെ അത്യാവശ്യം കാബോർഡ് വർക്കുകളും ഇവിടെ ചെയ്തിട്ടുണ്ട്. അതുമാത്രമല്ല അടുക്കളയുടെ പിൻവശത്ത് ചെറിയയൊരു വർക്ക്‌ ഏരിയ ഒരുക്കിട്ടുണ്ട്. ഇവിടെയാണ് പുകയില്ലാത്ത അടുപ്പ് സജ്ജീകരിച്ചിരിക്കുന്നത്. video credit:mallu designer

Comments are closed.