10 ലക്ഷം രൂപയിൽ 1100 സ്ക്വയർ ഫീറ്റിൽ ഒരു വീട് ;സ്വന്തമാക്കാം ഇനി സ്വപ്ന സൗധം 10 Lakh Beautiful Home Tour

വളരെ ചുങ്ങിയ ബഡ്ജറ്റിൽ ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്.
കുറഞ്ഞ സ്ഥലവും ചെറിയ ബഡ്ജറ്റുംവീടുവയ്ക്കാൻ ആഗ്രഹിക്കുന്ന ഓരോരുത്തരെയും ആശങ്കയിലാക്കുന്നതാണ്. എന്നാൽ വളരെ കുറഞ്ഞ ബഡ്ജറ്റിൽ ആർക്കും സ്വന്തമാക്കാവുന്ന ഒരു വീടാണ് ഇവിടെ പരിചയപ്പെടുന്നത്.

10 ലക്ഷം രൂപയാണ് ഈ വീടിന്റെ ആകെ ബഡ്ജറ്റ്. 5 സെന്റ് സ്ഥലത്തിൽ 1100 സ്ക്വയർഫീറ്റ് വീട്.രണ്ടു ബെഡ്റൂമും ഒരു കിച്ചണും ലിവിങ് സ്പേസും ഡൈനിങ് ഏരിയയും ചേർന്നതാണ് വീടിന്റെ പ്ലാൻ. ഡൈനിങ് ഏരിയയിലുള്ള ഡൈനിങ് ടേബിൾ വളരെ സിമ്പിൾ ആണ്.വെള്ളയും ഗ്രെയും ചേർന്ന് നിറത്തിലാണ് വീടിന്റെ പെയിന്റിങ് ചെയ്തിരിക്കുന്നത്.

ചെങ്കല്ല് കൊണ്ടാണ് ഫൗണ്ടേഷൻ ചെയ്തിരിക്കുന്നത്. വീടിന്റെ സിറ്റൗട്ട് വരുന്നത് എൽ ഷെപ്പിലാണ്.ഫ്ലോർ ചെയ്തിരിക്കുന്നത് ഗ്രാനൈറ്റിൽ ആണ്.വളരെ ലളിതമായ രീതിയിലുള്ള ഇന്റീരിയർ അറേഞ്ച് മെന്റുകൾ വീടിന്റെ ഭംഗി ഇരട്ടിയാക്കുന്നു. വീടിന്റെ മാസ്റ്റർ ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം ആണ്.ചുമരിൽ സെറ്റ് ചെയ്തിട്ടുള്ള വാർഡ്രോബ് റൂമിന് കൂടുതൽ ഭംഗിയും സ്ഥലവും നൽകുന്നു.

മെയിൻ ഡോർ സെറ്റ് ചെയ്തിട്ടുള്ളത് തേക്കിന്റെ തടിയിലാണ്. സ്റ്റേയറിനു താഴെയായി ഒരു ഓപ്പൺ ബാത്രൂമും ഒരുക്കിയിരിക്കുന്നു. വളരെ ലളിതമായ രീതിയിലാണ് കിച്ചൻ അർറൈൻജ് ചെയ്തിരിക്കുന്നത്. വീട്ടിൽ അറേഞ്ച് ചെയ്തിട്ടുള്ള കർട്ടനുകൾ വളരെ ലൈറ്റ് ഷെഡ് ഉള്ളതാണ്. അതുകൊണ്ടുതന്നെ ലിവിങ്റൂമിനും ബെഡ്റൂമിനും ഹാളിനുമെല്ലാം തനതായ ഭംഗി നൽകുന്നു..

Comments are closed.