10 സെന്റ് പ്ലോട്ടിൽ മനോഹരമായ മോഡേൺ വീട്.!! 10 Cent Beautiful Home Tour

ഇരുപത് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച സ്റ്റോറേ വീടാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്. തവനൂർ എന്ന സ്ഥലത്തിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ ഓരോ ഭാഗങ്ങളും വളരെ മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ആർക്കും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്ന വീടാണെന്ന് പറയാം. 1250 സക്വയർ ഫീറ്റിൽ 10 സെന്റിൽ പണിതെടുത്ത ഈ വീട്ടിൽ ആകെ മൂന്ന് കിടപ്പ് മുറികളാണ് ഉള്ളത്.സിറ്റ്ഔട്ടിനു നല്ല സ്പേസ് നൽകിട്ടുണ്ട്.

സിറ്റ്ഔട്ടിൽ നിന്നും നേരെ എത്തി ചേരുന്നത് ലിവിങ് അതിനോടപ്പമുള്ള ഡൈനിങ് ഏരിയയിലേക്കാണ്. വളരെ ചെറിയ വാഷിംഗ്‌ ബേസാണ് ഒരുക്കിരിക്കുന്നത്. കൂടാതെ ഒരു കോമൺ ബാത്റൂം നൽകിട്ടുണ്ട്. ആദ്യ കിടപ്പ് മുറി നോക്കുകയാണെങ്കിൽ സിമ്പിൾ ആയിട്ടും അതുപോലെ സ്പെഷ്യസായിട്ടാണ് ഒരുക്കിരിക്കുന്നത്.കൂടാതെ അറ്റാച്ഡ് ബാത്രൂം നൽകിയതായി കാണാം. രണ്ടാമത്തെയും മൂന്നാമത്തെയും കിടപ്പ് മുറിയും ഏകദേശം ആദ്യ കണ്ട കിടപ്പ് മുറിയിലെ അതേ സൗകര്യങ്ങളാണ് ഉള്ളത്. ഓപ്പൺ ടെറസിലേക്ക് പോകാൻ വേണ്ടി പടികൾ നൽകിട്ടുണ്ട്.

അടുക്കളയിലേക്ക് നീങ്ങുകയാണെങ്കിൽ വൃത്തിയായിട്ടാണ് ഒരുക്കിരിക്കുന്നത്. അടുക്കളയിൽ നിന്നും വർക്ക്‌ ഏരിയയിലേക്ക് പോകാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്.അടുക്കളയിൽ അത്യാവശ്യം രണ്ടിൽ കൂടുതൽ പേർക്ക് നിന്ന് പെരുമാറാൻ സാധിക്കുന്ന രീതിയിലാണ് ഒരുക്കിവെച്ചിരിക്കുന്നത്. അതുമാത്രമല്ല അത്യാവശ്യം സ്റ്റോറേജ് സ്പേസും, യൂണിറ്റുകളും ഇവിടെ ഉള്ളതായി കാണാൻ കഴിയും. കൂടാതെ അടുപ്പും നൽകിയതായി കാണാം.ആധുനിക പരമ്പരാഗതയിൽ ട്രെൻഡിംഗ് ഡിസൈനിലാണ് ഡിസൈനർസ് ചെയ്തു വെച്ചിരിക്കുന്നത്. ഈ വീട് മുഴുവൻ ചിലവ് ആകെ വന്നിരിക്കുന്നത് ഇരുപത് ലക്ഷം രൂപയാണ്. ഇത്തരമൊരു മോഡേൺ വീട് സാധാരണകാർക്ക് വളരെ എളുപ്പകരമായി സ്വന്തമാക്കാൻ സാധിക്കുന്നതാണ്.Video Credit : homezonline

Location – Tavanur, Kerala

Built Up Area – 1250 SFT

Total Area – 10 Cent

Total Cost – 20 lacs (Construction Cost)

1) Sitout

2)Living cum Dining Area

3) Common Bathroom

4) 3 Bedrooms + Bathroom

5) Kitchen + Work Area

6) Open Terace

Comments are closed.