
ഒരു ചെറിയ കോൽ മാത്രം മതി!! ഇടിച്ചക്ക പൊടി പൊടിയായി അരിയാൻ ഇതിലും എളുപ്പവഴി വേറെയില്ല; ഇനി ഇടിയൻ ചക്ക നന്നാക്കാൻ എന്തെളുപ്പം.!! Tender jackfruit easy cutting
Tender jackfruit easy cutting : തണുപ്പുകാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ ധാരാളം ഉണ്ടാകാറുള്ള ഒന്നായിരിക്കും ഇടിച്ചക്ക. അത് ഉപയോഗിച്ച് രുചിയുള്ള തോരനും കറിയുമെല്ലാം വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. എന്നാൽ ഇടിച്ചക്ക വൃത്തിയാക്കുക എന്നതാണ് കുറച്ച് പണിയുള്ള കാര്യം. മിക്കപ്പോഴും അത് വൃത്തിയാക്കി എടുക്കുമ്പോഴേക്കും കത്തിയും കൈയുമെല്ലാം ചക്കമുളഞ്ഞി ഒട്ടി പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് വളരെ എളുപ്പത്തിൽ എങ്ങനെ ഇടിച്ചക്ക ക്ലീൻ ചെയ്ത് ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഇടിച്ചക്ക വൃത്തിയാക്കാനായി ഇരിക്കുന്ന ഇടത്തായി പരമാവധി നീളത്തിൽ ന്യൂസ് പേപ്പർ വിരിച്ച് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ചക്കയുടെ വേസ്റ്റും മുളഞ്ഞിയുമെല്ലാം അതിലേക്ക് ആവുകയും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കുകയും ചെയ്യാവുന്നതാണ്.
ആദ്യം തന്നെ മുറിച്ചു കൊണ്ടു വന്ന ഇടിച്ചക്കയുടെ അറ്റത്തുള്ള മുളഞ്ഞ് ഒരു പേപ്പർ ഉപയോഗിച്ച് തുടച്ചു കളയാം. അതിനുശേഷം തണ്ടിനോട് ചേർന്ന് വരുന്ന ഭാഗം കാലിഞ്ച് വലിപ്പത്തിൽ കട്ട് ചെയ്ത് കളയുക. അറ്റം കൂർപ്പിച്ച് എടുത്ത ഒരു കോൽ കഷ്ണം ഉപയോഗിച്ച് മുറിച്ച ഭാഗത്തെ മുളഞ്ഞ് നല്ല രീതിയിൽ ഒപ്പിയെടുക്കുക. അതേ കോലു തന്നെ ചക്കയുടെ ഉള്ളിലേക്ക് കുത്തിവച്ച ശേഷം പുറംഭാഗമെല്ലാം എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. തോലെല്ലാം കളഞ്ഞശേഷം ചക്ക വട്ടത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.
അത് ഒരു കുക്കറിലിട്ട് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട ശേഷം ഒരു വിസിൽ അടിപ്പിച്ചെടുക്കുക. അതിനുശേഷം ആവശ്യാനുസരണം കറിയോ തോരനൊ ഒക്കെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഇതേ രീതിയിൽ അടുക്കളയിൽ ഉപയോഗപ്പെടുത്താവുന്ന മറ്റൊരു ട്രിക്കാണ് പഞ്ചസാര ഉറുമ്പ് കയറാതെ കൂടുതൽ നാൾ സൂക്ഷിക്കാനായി ഗ്രാമ്പൂ ഇട്ടു വയ്ക്കുന്നത്. ഗ്രാമ്പൂ നേരിട്ടോ അതല്ലെങ്കിൽ ഒരു നൂലിൽ കെട്ടിയോ ഇട്ടു കൊടുക്കാവുന്നതാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tender jackfruit easy cutting Video Credit : Ansi’s Vlog
Comments are closed.