ചിക്കൻ ഇത്രയും സ്വദിൽ കഴിച്ചിട്ടുണ്ടാവില്ല, ഗംഭീര മേക്ക്ഓവറിൽ ഒരു സൂപ്പർ ചിക്കൻ ഫ്രൈ.!! Special Chicken Fry Recipe Malayalam

ഇതൊരു പുതിയ മസാലക്കൂട്ടിൽ പുതിയ മേക്ക്ഓവറിൽ നമ്മുടെ സ്വന്തം ചിക്കൻ കാലങ്ങളായി ചിക്കൻ ഫ്രൈ കഴിക്കുന്നുണ്ടാവും ചിക്കൻ വിഭവങ്ങളും കഴിക്കുന്നുണ്ടാവും പക്ഷേ ചിക്കൻ ഇത്രയും സ്വാദിൽ കഴിച്ചിട്ടില്ല അതിനൊരു കാരണം കൂടി ഇതിന്റെ പ്രത്യേകം മസാലയും ഇത് തയ്യാറാക്കുന്ന വിധം കൊണ്ടുമാണ്.ആദ്യമായി ചെയ്യേണ്ടത് മുഴുവനായിട്ടുള്ള ചിക്കൻ കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തെടുത്തതിനുശേഷംഅതിലേക്ക് ഒരു മസാല തേച്ചുപിടിപ്പിക്കണം മസാല തേക്കുന്നതിന് ഉള്ള ചേരുവകൾ മുളകുപൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി

ഗരം മസാല കുറച്ച് നാരങ്ങാനീര് കുറച്ച് എണ്ണയും ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക. ആ മസാല ചിക്കനിലേക്ക് മുഴുവൻ ആയും തേച്ച ശേഷം ചിക്കൻ തിളച്ച് എണ്ണയിലേക്ക് ഇട്ട് വറുത്ത് കോരുക ചിക്കൻ മുങ്ങി കിടക്കുന്ന പോലെ വേണം വറുത്തെടുക്കേണ്ടത് അങ്ങനെ വറുത്തു എടുത്തതിനുശേഷം, ചിക്കൻ മാറ്റിവെക്കുക.ഇനി നമുക്ക് ഒരു മസാല തയ്യാറാക്കി എടുക്കാം അതിനായിട്ട് ചെറിയ ഉള്ളി ചുവന്ന മുളക് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവയെല്ലാം മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക അതിനുശേഷം ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞത്

ഇഞ്ചി ചെറുതായി പച്ച മുളക് നന്നായി വഴറ്റി അതിലേക്ക് ചതച്ചു വെച്ചിട്ടുള്ള ചെറിയ ഉള്ളി മിക്സും കൂടി ചേർത്ത് കൊടുത്ത് വഴറ്റിയെടുക്കുക…അതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കുരുമുളകുപൊടി ഗരം മസാല എന്നിവയെല്ലാം ചേർത്ത് വീണ്ടും നന്നായി വഴറ്റിയെടുക്കുക അതിലേക്ക് വറുത്തു വെച്ചിട്ടുള്ള ചിക്കനും കൂടി ചേർത്ത് മസാല മുഴുവൻ ഇതിലേക്ക് ചേർന്നുവരുന്ന പോലെ ഇളക്കി കൊടുക്കാൻ ഇതിലേക്ക് ആവശ്യത്തിന് പുളി വെള്ളം ചേർത്തു കൊടുക്കാം.ഉള്ളി ചതക്കുന്ന സമയത്ത് അതിലൊരു നനവിന് പുളിവെള്ളം തന്നെ ചേർത്ത് കൊടുക്കാം,

ചെറിയൊരു ദിവസം കൂടി വരുമ്പോൾ ഈ ചെക്കനെ അതീവ രുചികരമാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന സ്വാദാണ് അതിനുശേഷം ഈ മസാലയിലേക്ക് കറക്റ്റ് ആയിട്ട് പാകത്തിനായി വരുമ്പോൾ അതിലേക്ക് കറിവേപ്പില കൂടി ചേർത്തു കൊടുക്കാം.ശേഷം കുറച്ച് സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കാം പെട്ടെന്ന് തന്നെ ഇത് മിക്സ് ചെയ്ത് എടുക്കേണ്ടതാണ് ഒരിക്കലും വഴണ്ട് കിട്ടേണ്ട ആവശ്യമില്ല വളരെ രുചികരം ഹെൽത്തിയുമാണ് ഈ ഒരു ചിക്കൻ ഫ്രൈ.തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Fadwas Kitchen

Comments are closed.