നാളെ ഓണം ഓണത്തിന് മുൻപ് ഈ വസ്‌തുക്കൾ വീട്ടിൽ നിന്നും ഒഴിവാക്കണം; ഇല്ലെങ്കിൽ വലിയ ദോഷം; കുടുംബം മുടിയും തീർച്ച!! Onam Special Astrology

Onam Special Astrology : മലയാളികൾ ഒത്തൊരുമയോടു കൂടി ആഘോഷിക്കുന്ന ഒരു ഉത്സവമാണല്ലോ ഓണം. അതുകൊണ്ടു തന്നെ ഓണത്തിനായി ദിവസങ്ങൾക്കു മുമ്പേ ഒരുക്കങ്ങൾ തുടങ്ങാറുണ്ട്. അത്തരം ഒരുക്കങ്ങളിൽ പ്രധാനമായും ചെയ്യേണ്ട ഒരു കാര്യമാണ് വീട് വൃത്തിയാക്കുക എന്നത്. ഓണത്തിന് മുൻപായി വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. നമ്മൾ മിക്ക ദിവസങ്ങളിലും വീട് വൃത്തിയാക്കി വയ്ക്കാറുണ്ടെങ്കിലും പലപ്പോഴും മറന്നു പോകുന്ന ഒരിടമായിരിക്കും പ്രധാന വാതിൽ. അതുകൊണ്ട് ഓണത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ആദ്യം പ്രധാന വാതിൽ നല്ലതുപോലെ പൊടിയെല്ലാം തുടച്ച് വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വീട്ടിലേക്ക് മഹാലക്ഷ്മി എത്തണമെങ്കിൽ പ്രധാന വാതിൽ വൃത്തിയായി ഇരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്.

വാതിൽ വൃത്തിയാക്കിയ ശേഷം അതിന്റെ കട്ടിള ഭാഗത്ത് കുങ്കുമവും മഞ്ഞളും ചാലിച്ച് കുറി തൊട്ട് കൊടുക്കാവുന്നതാണ്. ഇത് മഹാലക്ഷ്മിയെ വീട്ടിലേക്ക് ആനയിക്കുന്നതിനുള്ള ഒരുക്കമായി കണക്കാക്കപ്പെടുന്നു. അതുപോലെ അന്നപൂർണേശ്വരി ദേവി വിളങ്ങുന്ന ഇടമായാണ് അടുക്കളയെ കണക്കാക്കുന്നത്. അന്നത്തിന് യാതൊരു ബുദ്ധിമുട്ടും വരാതിരിക്കാനായി ദേവിയെ പ്രീതിപ്പെടുത്തുക തന്നെ ചെയ്യണം. അതിനായി അടുക്കള വൃത്തിയായി സൂക്ഷിക്കുകയും, കാലിയായ പാത്രങ്ങൾ മാറ്റിവയ്ക്കുകയും ചെയ്യേണ്ടത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രത്യേകിച്ച് അരി പാത്രം കാലിയായി ഇരിക്കുകയാണെങ്കിൽ അതിൽ

അരി മേടിച്ച് നിറച്ച് വയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ഓണത്തിന് മുമ്പ് തന്നെ അരി വാങ്ങിച്ചു സൂക്ഷിക്കുന്നതാണ് ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ നല്ലത്. കൂടാതെ പ്രധാന വാതിലിൽ ചെയ്തതുപോലെ അടുക്കളയുടെ എല്ലാ ഭാഗങ്ങളിലും കുങ്കുമവും മഞ്ഞളും ചാലിച്ച കുറി തൊട്ടു കൊടുക്കാവുന്നതാണ്. അതുപോലെ വീട് വൃത്തിയാക്കുമ്പോൾ വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഇടമാണ് പൂജാമുറി. പൂജാമുറിയിൽ ഏതെങ്കിലും കീറിയ ചിത്രങ്ങളോ, പൊട്ടിയ പ്രതിമകളോ ഉണ്ടെങ്കിൽ അവ തീർച്ചയായും എടുത്തു മാറ്റാനായി പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാം. Video Credit : Infinite Stories

Comments are closed.