മലയാളികൾ ഹിറ്റ് നായികക്ക് പിന്നീട് സംഭവിച്ചതെന്ത് :സൂപ്പർ സ്റ്റാർ നായിക കാർത്തിക ഇപ്പോൾ എവിടെ..?? Malayalam movie actress karthika

കാർത്തിക – ഒരു കാലത്തു മലയാള സിനിമയിൽ നായിക വസന്തം വിരിയിച്ച നടി. 1984 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത പാടാത്ത പൈങ്കിളി ആയിരുന്നു കാർത്തികയുടെ ആദ്യ സിനിമ. മിഡിൽ ക്ലാസ്ഫാമിലിയിൽ നിന്നുള്ള കാർത്തി കയുടെ അച്ഛൻ ഒരു മിലിട്ടറി ഓഫീസർ’ ആയിരുന്നു അമ്മ സാധാ വീട്ടമ്മയും. സുനന്ദ എന്നാണ് കാർത്തികയുടെ ശരിയായ പേര്. 80കളിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു കാർത്തിക.

പാടാത്ത പൈങ്കിളി എന്ന സിനിമയിൽ ഗ്രൂപ്പ്നർത്തകരിൽ ഒരാളെയാണ് കാർത്തിക അഭിനയിച്ചത്. പക്ഷെ അടുത്ത വർഷം തന്നെ കാർത്തികക്ക്‌ മണിച്ചെപ്പ് തുറന്നപ്പോൾ എന്ന സിനിമയിൽ നായികയായി അവസരം ലഭിച്ചു. താളവട്ടത്തിലെ മോഹൻലാൽ, “ലിസ്സി”, “സുകുമാരി” എന്നിവർക്കൊപ്പമുള്ള കാർത്തികയുടെ പ്രകടനം നിരൂപകരുടെയും സിനിമാപ്രേമികളുടെയും പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു. “മോഹൻലാൽ,” “മമ്മൂട്ടി,” സുരേഷ് ഗോപി , “മുകേഷ്” തുടങ്ങിയ തന്റെ കാലഘട്ടത്തിലെ മിക്കവാറും എല്ലാ വലിയ താരങ്ങൾക്കൊപ്പവും

അവർ അഭിനയിച്ചിട്ടുണ്ട്. തന്റെ 18 മലയാളം സിനിമകളിൽ, പത്ത് ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്, എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. കാർത്തികയുടെയും മോഹൻലാലിന്റെയും കെമിസ്ട്രി ഏറെ പ്രശംസ നേടിയിരുന്നു. കമൽ ഹാസൻ, ശരണ്യ പൊൻവണ്ണൻ , നിഴൽഗൽ രവി എന്നിവർക്കൊപ്പം 1987-ൽ “നായഗൻ” എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു.എന്നാൽ നടൻ കമൽഹാസൻ ആണ് കാർത്തിക തമിഴ് സിനിമയിൽ അഭിനയിക്കുന്നത് നിർത്താൻ കാരണം

എന്നൊരു ഒരു അഭിവ്യൂഹം ഉണ്ട് ഒരു തമിഴ് മാധ്യമം ആണിത് റിപ്പോർട്ട് ചെയ്തത്. തന്റെ കാലഘട്ടത്തിൽ മറ്റ് മുൻനിര നായികമാരിൽ നിന്ന് വ്യത്യസ്തമായി, കാർത്തിക കനത്ത മേക്കപ്പും സ്റ്റൈലിഷ് വസ്ത്രങ്ങളും ഉപയോഗിച്ചിരുന്നില്ല. കാർത്തികയുടെ ലളിതമായ വസ്ത്രങ്ങളിൽ അവർ വളരെ സുന്ദരി ആയിരുന്നു.നൃത്തത്തിലും ടെന്നീസിലും കഥകളിയിലും ഒരുപോലെ മികവു പുലർത്തി സിനിമയിൽ വരുന്നതിനു മുമ്പേ താരമായിരുന്നു കാർത്തിക. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും വിട്ടുനിന്നത്. ഡോക്ടർ സുനിൽ കുമാറാണ് കാർത്തികയുടെ ഭർത്താവ്.

Comments are closed.