ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം ഇവയുടെ ഗുണങ്ങൾ.. വീട്ടുവളപ്പിൽ അത്യാവശ്യമായി വളർത്തേണ്ട സസ്യം.!!

നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും മറ്റുമായി പല തരത്തിലുള്ള ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ധാരാളം സസ്യങ്ങൾ ഉണ്ട്. ഒരുകാലത്തു നമ്മുടെ പൂർവികർ പല വിധ അസുഖങ്ങൾക്കും ഉള്ള പ്രതിവിധിയായി ഉപയോഗിച്ചിരുന്നത് ഇത്തരത്തിൽ ഉള്ള സസ്യങ്ങളെ ആയിരുന്നു. ഗൗരവം ഏറിയ അസുഖങ്ങൾക്ക് മാത്രമേ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നിരുന്നുള്ളു. ഇന്നത്തെ മിക്ക ആളുകൾക്കും ഔഷധസസ്യങ്ങളെ കുറിച്ച് അറിയില്ല.

ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള സസ്യമാണ് കരിനൊച്ചി. നമ്മുടെ വീട്ടുവളപ്പിൽ അത്യാവശ്യമായി വേണ്ട ഒരു സസ്യം തന്നെയാണ് കരിനൊച്ചി. വളരെ എളുപ്പത്തിൽ നട്ടുവളർത്തുവാൻ സാധിക്കുന്ന ഒരു സസ്യമാണ് ഇത്. ഇവ കരിനൊച്ചി, വെള്ളനൊച്ചി, ആറ്റുനൊച്ചി എന്നിങ്ങനെ ഇലകളുടെ നിരത്തിനനുസരിച്ചു വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു. ഇവയുടെ ഇല, വേര്, തൊലി തുടങ്ങിയവയാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ.

കരിനൊച്ചി നിറച്ച തലയിണ ഉപയോഗിക്കുന്നത് തലവേദന ശമിപ്പിക്കുന്നതിന് സഹായിക്കും. ഇലകൾ നെറ്റിയിലരച്ചു പുരട്ടിയാലും മതി. ചുമ മാറുന്നതിന് കരിനൊച്ചിയും തുളസിയും അല്പം ജീരകവും കുരുമുളകും ഇട്ടു തയ്യാറാക്കിയ കഷായം കുടിച്ചാൽ മതി. കരിനൊച്ചിയുടെ ഇലയും പൂവും ഇട്ടു ആവിപിടിക്കുന്നത് ജലദോഷം, പനി തുടങ്ങിയവ മാറുന്നതിന് സഹായിക്കും. ഇലകൾ ഇട്ടുതിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.

കരിനൊച്ചിയുടെ ഗുണങ്ങളെ കുറിച്ച് കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PK MEDIA – LIFE എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.