കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തി, ആരാധകരെ ത്രില്ലടിപ്പിച്ച് പക്രുവിന്റെ മെഴുക് പ്രതിമ.!! Guinness Pakru Wax Statue Malayalam

പ്രേക്ഷകരുടെ പ്രിയതാരമാണ് ഗിന്നസ് പക്രു. ഹാസ്യതാരമായും നായകനായും സഹനടനായുമൊക്കെ തിളങ്ങാറുള്ള താരം മിമിക്രിയിലൂടെയും ശ്രദ്ധേയനാണ്. ഒട്ടനവധി ആരാധകരുള്ള താരത്തിന്റെ ഓരോ വിശേഷങ്ങൾക്കുമായി കാത്തിരിക്കുന്നവർ ഏറെയാണ്.ഇപ്പോഴിതാ താരത്തിന്റെ ഒറിജിനലിനെ വെല്ലുന്ന മെഴുകു പ്രതിമയുടെ അനാച്ഛാദനം നടന്നിരിക്കുകയാണ്. ഹരി കുമാർ എന്ന കലാകാരനാണ് ഒറ്റനോട്ടത്തിൽ ഒറിജിനൽ എന്ന് തോന്നിപ്പിക്കുന്ന മെഴുക് പ്രതിമയുടെ ശില്പി.

കോട്ടയം പ്രസ്ക്ലബ്ബിൽ വച്ചായിരുന്നു പ്രതിമയുടെ അനാച്ഛാദനം നടന്നത്. കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുകു പ്രതിമ കണ്ടപ്പോൾ തോന്നിയതെന്ന് ഗിന്നസ് പക്രു പ്രതികരിച്ചു. ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഓണം നാളിൽ കിട്ടിയ ഏറ്റവും വലിയൊരു സമ്മാനമാണിതെന്നും താരം പറഞ്ഞു. ഈ ശില്പം തനിക്ക് ഭയങ്കര അത്ഭുതമായി എന്നും ശിൽപി ഹരികുമാർ

അത്ഭുതപ്പെടുത്തിയെന്നും ഗിന്നസ് പക്രു കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലൂടെയും താരം തന്റെ സന്തോഷം പങ്കുവെച്ചു.പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ എൻ്റെ കൊച്ചു മെഴുക് പ്രതിമ, നന്ദി ശ്രീ ഹരി കുമാർ എന്ന് പക്രു ഫേസ്ബുക്കിൽ കുറിച്ചു. താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി കമന്‍റുകൾ വരുന്നുണ്ട്. വീഡിയോയുടെ തുടക്കത്തിൽ ഇതിൽ ഏതാണ് പ്രതിമ എന്ന് സംശയം ഉണ്ടായിരുന്നു,സൂപ്പർ എന്ന് ഒരു ആരാധകൻ കുറിച്ചു. ആ കയ്യൊന്നു അനക്കിയപ്പോൾ ആണ് ഒർജിനൽ ഏതാണെന്നു മനസിലായത്, കിടു വർക്ക്‌ എന്ന് മറ്റൊരാൽ പറഞ്ഞു.

രണ്ടുമാസം കൊണ്ടാണ് ഹരികുമാർ പ്രതിമ പൂർത്തിയാക്കിയത്.പക്രു ആദ്യമായി നായകനാകുന്നത് വിനയൻ ചിത്രം അത്ഭുതദ്വീപിലൂടെയാണ്. അജയ് കുമാർ എന്നാണ് ഗിന്നസ് പക്രുവിന്റെ ഒറിജിനൽ പേര്. സിനിമയിൽ എത്തിയ ശേഷമാണ് പക്രു എന്ന പേര് ലഭിച്ചത്. 1985ൽ ആദ്യമായി അഭിനയിച്ച അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തില്‍ അജയ കുമാറിന്റെ കഥാപാത്രത്തിന്‍റെ പേര് പക്രു എന്നായിരുന്നു. ഇതോടെയാണ് ഈ പേരിൽ അറിയപ്പെട്ട് തുടങ്ങി. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സിൽ ഇടം നേടിയതോടെ ഗിന്നസ് പക്രു എന്നറിയപ്പെടാൻ തുടങ്ങി.

Comments are closed.