ആശീർവാദ് സിനിമാസ് പുതിയ ഓഫീസ് യു എ ഇയിൽ തുറന്നു .!! ദിവസ നിധിയുമായി മോഹൻലാലും ആന്റണി പെരുമ്പാവൂരും.!! Aashirvad Cinemas Dubai Office Inauguration | Mohanlal | Antony Perumbavoor

മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് മോഹൻലാൽ. പ്രേക്ഷകരുടെ പ്രിയ ലാലേട്ടൻ.. താരത്തിന്റെ ഓരോ സിനിമകൾക്കായും ആരാധക ർ കാത്തിരിക്കുകയാണ്.. പുതിയ വേഷത്തിലും ഭാവത്തിലും എത്തുന്ന ലാലേട്ടനെ കാണാൻ തിയേറ്ററുകളിൽ എന്നും തിക്കും തിരക്കുമാണ്. നായകൻ, പിന്നണി ഗായകൻ, നിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. മലയാളം ഹിന്ദി തെലുങ്ക് തമിഴ് കന്നഡ എന്നിങ്ങനെ നിരവധി അന്യഭാഷ ചിത്രങ്ങളിലൂടെ കോടികണക്കിന് ആരാധകരെ നേടിയ താര വിസ്മയമാണ് മോഹൻലാൽ.

ഇതുവരെ നാന്നൂറോളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. പത്മശ്രീ പത്മഭൂഷൺ, ലെഫ്റ്റനന്റ് കേണൽ എന്നിങ്ങനെ നിരവധി അവാർഡുകൾ ഇതിനോടകം നേടി. 1988ലാണ് താരം വിവാഹിതനാകുന്നത്. സുചിത്ര മോഹൻലാൽ ആണ് അദ്ദേഹത്തിന്റെ ഭാര്യ. പ്രണവ് മോഹൻലാലും, വിസ്മയ മോഹൻലാലുമാണ് മക്കൾ. മോഹൻലാലും ആന്റണി പെരുമ്പാവൂരും ഉറ്റ സുഹൃത്തുക്കൾ ആണ്. നിരവധി ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. സിനിമാ നിർമ്മാതാവ്,

ഡിസ്ട്രിബ്യുട്ടർ, എന്നിങ്ങനെ ചലച്ചിത്ര രംഗത്ത് സജീവമാണ് ആന്റണി പെരുമ്പാവൂരും. മലയാളം സിനിമയിൽ സജീവമായ ഇരുവരുടേയും കൂട്ടുകെട്ടിൽ ആണ് പ്രൊഡക്ഷൻ കമ്പനിയായ ആശിർവാദ് സിനിമാസ് പിറന്നത്. നാഷണൽ അവാർഡ്, കേരള സ്റ്റേറ്റ് ഫിലിം അവാർഡ് എന്നീ നിരവധി അവാർഡുകൾ ഇദ്ദേഹം ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. നരസിംഹം, രസതന്ത്രം, ദൃശ്യം, ഒടിയൻ, ലൂസിഫർ, മരക്കാർ, അറബിക്കടലിലെ സിംഹം,

അങ്ങനെ നിരവധി സിനിമകൾ ആശീർവാദ് സിനിമാസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ആശീർവാദ് സിനിമാസിന്റെ പുത്തൻ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആശീർവാദ് സിനിമാസ് 23 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ വേളയിൽ ദുബായ് യു എ ഇയിൽ പുതിയൊരു ഓഫീസ് തുറന്നിരിക്കുകയാണ്. 27 ഓഗസ്റ്റ് 2002ലാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരിക്കുന്നത്. മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിന്റെയും സജീവ സാന്നിധ്യം ഈ വേളയിൽ ഉണ്ടായിരുന്നു. മറ്റു നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു.

Comments are closed.